HOME
DETAILS
MAL
കൂടിക്കാഴ്ചക്കായി കിം യാചിച്ചുവെന്ന് ട്രംപിന്റെ അഭിഭാഷകന്
backup
June 07 2018 | 19:06 PM
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ യാചിച്ചുവെന്ന് ട്രംപിന്റെ അഭിഭാഷകന് റൂഡി ഗില്യാന്. ടെല്‍ അവീവില്‍ നടന്ന നിക്ഷേപക സംഗമത്തിലാണ് റൂഡി ഗില്യാന് ഇക്കാര്യം പറഞ്ഞതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞങ്ങളുമായി ആണവ യുദ്ധത്തിലേക്ക് പോവുകയാണെന്ന് കിം പറഞ്ഞു. എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ ഉത്തരകൊറിയയുമായി ചര്‍ച്ച സാധ്യമല്ലെന്ന് ഞങ്ങള്‍ അറിയിച്ചു. എന്നാല്‍ 'കൈകൂപ്പി മുട്ടുമടക്കി' കിം ഇതിന് യാചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."