ടൂറിസം പദ്ധതി പരിസ്ഥിതി സൗഹൃദമാക്കും: മന്ത്രി
പഴയങ്ങാടി: ഉത്തരമലബാറിലെ ടൂറിസം രംഗത്ത് വ്യത്യസ്ഥമായ പദ്ധതികള്‍ നടപ്പിലാക്കുമെന്നും പരിസ്ഥിതിസൗഹൃദത്തിന് പ്രധാന്യം നല്‍കിയിട്ടുളള ടൂറിസം പദ്ധതികള്‍ക്കാണ് ഏറെ പ്രധാന്യം നല്‍കി നടപ്പിലാക്കുയെന്നും മന്ത്രി കടകം പളളി സുരേന്ദ്രന്‍.
ഏഴോം പഞ്ചായത്തിലെ പഴയങ്ങാടി മുട്ടുകണ്ടി പുഴയോരത്ത് റിവര്‍ വ്യൂ പാര്‍ക്ക് ടൂറിസം പദ്ധതിയും പട്ടുവം പഞ്ചായത്തിലെ മംഗലശേരിയില്‍ ബോട്ട് പവലിയന്‍ നിര്‍മാണ പദ്ധതിയുടെയും പ്രവൃത്തി ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. പദ്ധതിയുടെ റിപ്പോര്‍ട്ട് ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി വിമലയും പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രനും ഏറ്റുവാങ്ങി. വി.വി പ്രീത, എസ് കെ ആബിദ, സി ഒ പ്രഭാകരന്‍, കെ പി കമലാക്ഷി, എസ്.വി അബ്ദുള്‍ റഷീദ്, പി.പി റീത്ത, ടി.പി ഉഷ, സി.എം ഹരിദാസ് സംസാരിച്ചു. സില്‍ക് പ്രതിനിധി പ്രൊജക്ട്‌റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."