ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. ലോക മുസ്ലിംകള്ക്ക് ട്രംപ് റമദാന് ആശംസ നേര്‍ന്നു. പ്രസിഡന്റായതിന് ശേഷം ആദ്യമായാണ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. മുസ്ലിംകള്‍ക്കിടയിലും മറ്റുള്ളവര്‍ക്കിടയിലും ഐക്യവും സമാധാനവും തുടരാന്‍ ട്രംപ് ഇഫ്താര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ഇഫ്താര്‍ വിരുന്നിലൂടെ ലോകത്തിലെ വലിയ മതങ്ങളിലൊന്നിനെ ആദരിക്കുന്നതായാണു കരുതുന്നത്. സഊദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കൂടിക്കാഴ്ചയെ ജീവിതത്തിലെ സുപ്രധാനമായ രണ്ടു ദിനമെന്നാണ് ട്രംപ് ഇഫ്താര്‍ വേദിയില്‍ വിശേഷിപ്പിച്ചത്. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ മാത്രമേ സമൃദ്ധവും സുരക്ഷിതവുമായ ഭാവി ഉറപ്പിക്കാനാവൂവെന്നും ട്രംപ് പറഞ്ഞു. യു.എ.ഇ, സഊദി, കുവൈത്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കാബിനറ്റ് അംഗങ്ങളും അംബാസഡര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.
അതിനിടെ ട്രംപിന്റെ ഇഫ്താര്‍ വിരുന്ന് നിരവധി മുസ്ലിം സംഘടനകള്‍ ബഹിഷ്കരിച്ചു. മുസ്ലിം വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തുന്നതിനാലാണ് വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങ് ബഹിഷ്കരിച്ചത്. ഇതിന് പകരമായി വൈറ്റ് ഹൗസിന് പുറത്ത് മുസ്ലിം സംഘടനകള്‍ ഇഫ്താര്‍ സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."