HOME
DETAILS

ഏകീകൃത സിവില്‍ കോഡ്: വെട്ടിലാകുന്നത് ഇടതുപക്ഷം

  
backup
July 04 2016 | 04:07 AM

%e0%b4%8f%e0%b4%95%e0%b5%80%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d

തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം ചര്‍ച്ചയാകുമ്പോള്‍ വെട്ടിലാകുന്നത് ഇടതുപക്ഷം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏകീകൃത സിവില്‍കോഡ് വാദത്തെ തള്ളാനും കൊള്ളാനുമാവാത്ത അവസ്ഥയിലാണ് ഇടതുകക്ഷികള്‍.
ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയാണ്. മുസ്‌ലിം സംഘടനകളെല്ലാം തന്നെ ഇതിനെതിരേ രംഗത്തു വന്നുകഴിഞ്ഞു. ക്രിസ്ത്യന്‍സഭകളും സംഘടനകളും പൂര്‍ണമായി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും പൊതുവെ അവരും ഈ നീക്കത്തിനെതിരാണ്. സീറോ മലബാര്‍ സഭ മാത്രമാണ് ഏകീകൃത സിവില്‍കോഡിനെ അനുകൂലിക്കുന്നത്. രാഷ്ട്രീയ കക്ഷികളില്‍ ഏകീകൃത സിവില്‍കോഡിനെ വ്യക്തമായി അംഗീകരിച്ചു രംഗത്തുവന്നിരിക്കുന്നത് ബി.ജെ.പി മാത്രമാണ്. കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിലും ഭൂരിപക്ഷം നേതാക്കളും കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരാണ്. മുസ്‌ലിംലീഗ് ഏകീകൃത സിവില്‍കോഡിനെതിരായ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയുമാണ്.
എന്നാല്‍, മുന്‍പ് ഏകീകൃത സിവില്‍കോഡിനു വേണ്ടി ശക്തമായി വാദിച്ച ഇടതുകക്ഷികള്‍, പ്രത്യേകിച്ച് സി.പി.എം പുതിയ സാഹചര്യത്തില്‍ വ്യക്തമായ നിലപാടെടുക്കാനാവാത്ത അവസ്ഥയിലാണ്. 1980കളില്‍ ഷാബാനു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സിവില്‍കോഡ് വിവാദത്തിനു തുടക്കം കുറിച്ചതു തന്നെ സി.പി.എം ആയിരുന്നു. അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇ.എം.എസ് നമ്പൂതിരിപ്പാടുള്‍പെടെയുള്ള പ്രമുഖ നേതാക്കളും പാര്‍ട്ടി സഹയാത്രികരായ ബുദ്ധിജീവികളുമെല്ലാം ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നു ശക്തമായി വാദിച്ചിരുന്നു. കേരളത്തില്‍ ഇവര്‍ ഒരു ചേരിയിലും മുസ്‌ലിം സംഘടനകള്‍ മറുചേരിയിലുമായി രൂക്ഷമായ ആശയസംവാദമാണ് അക്കാലത്തു നടന്നത്. ഇതിനെ തുടര്‍ന്ന് ഇടതുപക്ഷത്തിന് അനുകൂലമായുണ്ടായ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തിലെത്താന്‍ അവരെ സഹായിച്ചു.
പിന്നീട് മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യംവച്ച് വ്യത്യസ്തമായ രാഷ്ട്രീയതന്ത്രം പയറ്റിപ്പോരുന്ന ഇടതുകക്ഷികള്‍ ഈ വിഷയത്തില്‍ വ്യക്തതയില്ലാത്ത നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചു പോരുന്നത്. 80കള്‍ക്കു ശേഷം ഇതൊരു വലിയ ചര്‍ച്ചാവിഷയം ആവാതിരുന്നതുകൊണ്ടു തന്നെ അവര്‍ക്കു നിലപാട് വെളിപ്പെടുത്തേണ്ട സാഹചര്യവുമുണ്ടായില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കത്തോടെ രാഷ്ട്രീയ കക്ഷികളെല്ലാം നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. ഇതോടെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും സാമുദായിക വികാരം ഉപയോഗപ്പെടുത്തി ഗണ്യമായ തോതില്‍ മുസ്‌ലിം വോട്ടുകള്‍ സമാഹരിച്ച് വിജയം നേടിയ ഇടതുപക്ഷം വെട്ടിലാവുന്നു. ഇപ്പോള്‍ രാജ്യത്ത് ഇടതുപക്ഷത്തിന് കാര്യമായ സ്വാധീനമുള്ളത് രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ്. ഇതില്‍ ത്രിപുര വളരെ ചെറിയ സംസ്ഥാനമായതുകൊണ്ടു തന്നെ കേരളമാണ് അവരുടെ രാഷ്ട്രീയ മേല്‍വിലാസം. ഇവിടെ മുസ്‌ലിം അനുഭാവികളുടെ പിന്തുണ നിര്‍ണായകവുമാണ്. അതുകൊണ്ടു തന്നെ സിവില്‍കോഡ് സംബന്ധിച്ച പഴയ നിലപാട് തുടര്‍ന്നാല്‍ മുസ്‌ലിം വോട്ട് ബാങ്കില്‍ വന്‍തോതില്‍ ചോര്‍ച്ചയുണ്ടാകുമെന്ന് ഇടതുപക്ഷം ഭയപ്പെടുന്നു.
അതേസമയം, ഏകീകൃത സിവില്‍കോഡിനെ എതിര്‍ക്കാനുമാവാത്ത അവസ്ഥയിലാണ് ഇടതുപക്ഷം. പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്ന ബുദ്ധിജീവികളും മധ്യവര്‍ഗവും സാധാരണക്കാരുമടങ്ങുന്ന അമുസ്‌ലിം അനുഭാവികളില്‍ വലിയൊരു വിഭാഗവും ഏകീകൃത സിവില്‍കോഡിന് അനുകൂലമാണ്. ഈ സാഹചര്യത്തില്‍ ഏകീകൃത സിവില്‍കോഡിനെ എതിര്‍ത്താല്‍ അവര്‍ അകന്നുപോകുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. മാത്രമല്ല ഏതു വിധേനയും കേരളത്തില്‍ വളരാന്‍ ശ്രമിക്കുന്ന ബി.ജെ.പി ഇത് മുസ്‌ലിം പ്രീണനമായി ചിത്രീകരിച്ച് വലിയൊരു പ്രചാരണായുധമാക്കുമെന്നും ഉറപ്പാണ്. ഇത് ഹൈന്ദവ അനുഭാവികളില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന ഭീതിയും നേതൃത്വത്തിനുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ മടിക്കുകയാണ് ഇടതുനേതാക്കള്‍. മോദി സര്‍ക്കാരിന്റെനീക്കം ഹിന്ദുത്വ അജന്‍ഡയോടെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞതല്ലാതെ ഏകീകൃത സിവില്‍കോഡിനെ തത്വത്തില്‍ ഇടതുപക്ഷം എതിര്‍ക്കാനോ അനുകൂലിക്കാനോ തയാറാവാതിരുന്നതു ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago