HOME
DETAILS

അഞ്ചാം പോരിന് ഡെന്‍മാര്‍ക്

  
backup
June 07 2018 | 19:06 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a1%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


അഞ്ചാം ലോകകപ്പിനാണ് ഡെന്‍മാര്‍കിന്റെ വരവ്. 1986ല്‍ ആദ്യമായി ലോകകപ്പിനെത്തിയ അവര്‍ പ്രീ ക്വാര്‍ട്ടറിലാണ് മടങ്ങിയത്. 1998ല്‍ ക്വാര്‍ട്ടര്‍ വരെ എത്തിയതാണ് മികച്ച പ്രകടനം. 2002ല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയ ഡെന്‍മാര്‍ക് 2010ല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. കഴിഞ്ഞ തവണ യോഗ്യത നേടാന്‍ സാധിക്കാതെ പോയ അവര്‍ ഇത്തവണ ഫൈനല്‍ റൗണ്ട് ഉറപ്പിച്ചു.
1992ല്‍ ജര്‍മനിയെ കീഴടക്കി യൂറോ കപ്പ് സ്വന്തമാക്കാന്‍ ഡെന്‍മാര്‍കിന് സാധിച്ചിരുന്നു. 1995ല്‍ അര്‍ജന്റീനയെ കീഴടക്കി കോണ്‍ഫെഡറേഷന്‍സ് കപ്പിലും അവര്‍ മുത്തമിട്ടു. ടോട്ടനം ഹോട്‌സ്പറിന്റെ മധ്യനിര താരം ക്രിസ്റ്റ്യന്‍ എറിക്‌സനാണ് ടീമിലെ ശ്രദ്ധേയ താരം. സെവിയ്യയുടെ പ്രതിരോധ താരം സിമോണ്‍ ജര്‍ ടീമിന്റെ നായകനാണ്. ലെയ്സ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്‌മൈഷേലാണ് ഡെന്‍മാര്‍ക് വല കാക്കുന്നത്. ഫെയനൂര്‍ദ് താരം നിക്കോളായ് യോര്‍ഗന്‍സനാണ് ടീമിന്റെ മുന്നേറ്റത്തിലെ ശക്തി. നോര്‍വെക്കാരന്‍ എയ്ജ് ഹരെയ്ഡാണ് ടീമിന്റെ പരിശീലകന്‍. 2016 മുതല്‍ ചുമതലയേറ്റ കോച്ചിന് കീഴില്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഡെന്‍മാര്‍കിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ ജോണ്‍ തോംസന്‍ നിലവില്‍ ദേശീയ ടീമിന്റെ സഹ പരിശീലകനാണ്.
ഗ്രൂപ്പ് സിയില്‍ കരുത്തരായ ഫ്രാന്‍സിനൊപ്പമാണ് ഡെന്‍മാര്‍ക്. എങ്കിലും ആസ്‌ത്രേലിയ, പെറു ടീമുകള്‍ക്കെതിരേ വിജയിക്കാനുള്ള കരുത്ത് ഡെന്‍മാര്‍കിനുണ്ട്. അതിനാല്‍ തന്നെ ആദ്യ കടമ്പ അവര്‍ കടക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു.


കരുത്തോടെ സ്വിസ് സംഘം
ലോകകപ്പില്‍ മൂന്ന് തവണ ക്വാര്‍ട്ടറിലെത്തിയതിന്റെ ചരിത്രവുമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് വരുന്നത്. അവരുടെ പത്താം ലോകകപ്പാണ് റഷ്യയിലേത്. 1934, 38 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അവസാന എട്ടില്‍ സ്ഥാനം പിടിച്ച സ്വിസ് ടീം പിന്നീട് 1954ലാണ് അവസാനമായി ക്വാര്‍ട്ടറിലെത്തിയത്. കഴിഞ്ഞ തവണ പ്രീ ക്വാര്‍ട്ടറിലാണ് സ്വിസ് ടീം പുറത്തായത്. കഴിഞ്ഞ യൂറോ കപ്പിലും സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടര്‍ വരെ കടന്നു.
കഴിഞ്ഞ നാല് വര്‍ഷമായി വഌദിമിര്‍ പെറ്റ്‌കോവിചാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. യൂറോപിലെ മുന്‍നിര ലീഗുകളില്‍ കളിക്കുന്ന താരങ്ങളാണ് ടീമിന്റെ ബലം. ആഴ്‌സണലിന്റെ പ്രതിരോധ താരം സ്റ്റീഫന്‍ ലച്റ്റസ്റ്റെയ്‌നറാണ് സ്വിസ് നായകന്‍. മധ്യനിരയില്‍ കളിക്കുന്ന ആഴ്‌സണലിന്റെ തന്നെ ഗ്രനിറ്റ് സക, മുന്‍ ബയേണ്‍ മ്യൂണിക്ക് താരം ഷഹര്‍ദാന്‍ ഷാഖിരി തുടങ്ങിയ പ്രമുഖരും ടീമിനായി അണിനിരക്കുന്നു. ബെന്‍ഫിക്ക താരം ഹാരിസ് സെഫെരോവിചാണ് മുഖ്യ സ്‌ട്രൈക്കര്‍. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഷാഖിരിയുടെ ഗോളടി മികവും ടീമിന് മുതല്‍ക്കൂട്ടാണ്.
മുന്‍ ലോക ചാംപ്യന്മാരായ ബ്രസീല്‍, കോസ്റ്റ റിക്ക, സെര്‍ബിയ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് സ്വിസ് ടീം. ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാനുള്ള കരുത്ത് ടീമിനുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  7 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  7 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  7 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  7 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  7 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  7 hours ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  7 hours ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  8 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  8 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  9 hours ago