ശൗചാലയം വീടാക്കി ജാനകി..!
കാടമന: ബദിയടുക്ക പഞ്ചായത്തിലെ കാടമന കൊറഗ കോളനിയിലെ ജാനകിക്ക് ശൗചാലയം തന്നെയാണ് വീട്. ജാനകിയും അമ്മ കുംബയും താമസിച്ചിരുന്ന വീട് രണ്ടു വര്‍ഷം മുമ്പ് കാലവര്‍ഷത്തില്‍ നിലംപൊത്തി. ഒരു വര്‍ഷം മുമ്പ് ജാനകിയുടെ അമ്മ മരിച്ചു.
ഇതോടെ ജാനകി അനാഥയായി. കേള്‍വി ശേഷിയും സംസാര ശേഷിയുമില്ലാത്ത ജാനകി പിന്നിട് താമസിക്കാന്‍ തിരഞ്ഞെടുത്തത് കോളനിയിലെ ഉപയോഗ ശൂന്യമായ ശൗചാലയം. കക്കൂസിന്റെ ഒരു മുറിയില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും മറ്റൊരു മുറിയില്‍ അന്തിയുറക്കവുമാണു പതിവ്. രണ്ടു ചെറിയ അലുമിനിയം പാത്രങ്ങളല്ലാതെ സ്വന്തമെന്നു പറയാന്‍ ഇവര്‍ക്കു മറ്റൊന്നുമില്ല.
നേരത്തെ കൊട്ട മെടഞ്ഞ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ജാനകിക്കു കാട്ടുവള്ളികള്‍ ലഭിക്കാതെ വന്നതോടെ അതും മുടങ്ങി. ആരോ പഠിപ്പിച്ച ബീഡി ചുരുട്ടല് തൊഴില്‍ വശമുള്ളതിനാല്‍ ബീഡി തെറുത്തുകിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് ജാനകിക്കുള്ളത്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പേ മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."