കൊവിഡ്-19: സഊദിയിൽ സന്നദ്ധ സേനവനത്തിനു തയ്യാറാണോ? ഇവിടെ രജിസ്‌റ്റർ ചെയ്യാം
റിയാദ്: കൊവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ സഊദി ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി താൽപര്യമുള്ളവരെ പങ്കെടുപ്പിക്കാനായി പ്രത്യേക രജിസ്‌ട്രേഷൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, ഇതര മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍, വിദ്യാര്‍ഥികള്‍ ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവരെ ലക്ഷ്യം വെച്ചാണ് സന്നദ്ധ സേവനത്തിനു ആരോഗ്യ മന്ത്രാലയം സംവിധാനമൊരുക്കുന്നത്. രാജ്യത്തെ ഇഖാമയുള്ള വിദേശികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ആരോഗ്യ മേഖലകളിലുള്ളവർക്ക് പുറമെ ഇതര മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, പബ്ലിക് റിലേഷന്‍, അഡ്മിനിസ്ട്രേറ്റീവ് ജോലിയില്‍ പരിചയമുള്ളവര്‍, അഭിഭാഷകര്‍, പരിഭാഷകര്‍, എഞ്ചിനീയര്‍മാര്‍, ചരക്കുനീക്ക മേഖലയില്‍ ജോലി ചെയ്യുന്നവര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://volunteer.srca.org.sa/#!/Registra-tion എന്ന ലിങ്കിൽ കയറിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഓൺലൈൻ സേവന സംവിധാനമായ അബ്ഷിർ യൂസർ പാസ്‌വേഡ് ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ പ്രാഥമികമായി സ്വീകരിച്ചതായി വിവരം ലഭിക്കുന്നതോടെ പിന്നീട് അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാല്‍ മന്ത്രാലയം പരിശീലനം നല്‍കും. ഇതിനു ശേഷം വിവിധ ഇവന്റുകളിലായി നമ്മുടെ സേവനം മന്ത്രാലയം ഉപയോഗപ്പെടുത്തുകയാണ് ചെയ്യുക.
ഇതിനകം എണ്‍പതിനായിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുന്നതിനായാണ് ഇവരുടെ സേവനം പ്രധാനമായും ഉപയോഗപ്പെടുത്തുന്നതെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."