'വോട്ടഭ്യര്‍ഥിച്ച് ' കലക്ടറുടെ ബുള്ളറ്റ് റാലി നാളെ
ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി തുടങ്ങിയവര്‍ നേതൃത്വം നല്‍കും
മലപ്പുറം: ജനാധിപത്യത്തിന്റെ അടിത്തറയാണ് പ്രായൂപര്ത്തി വോട്ടവകാശം. വോട്ടവകാശം വിനിയോഗിക്കുകയെന്നത് ഓരോ പൗരന്റേയും കടമയാണ്.
വോട്ടര്‍മാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന് തടത്തുന്ന സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നാളെ ബുള്ളറ്റ് റാലി നടത്തും. കലക്ടര്‍ അമിത് മീണ, ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
വൈകിട്ട് നാലിന് എം.എസ്.പി സ്കൂള്‍ ഗ്രൗണ്ട് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി കോട്ടപ്പടി, പൂക്കോട്ടൂര്‍, വള്ളുവമ്പ്രം, കൊണ്ടോട്ടി, കുന്നുംപുറം, വേങ്ങര, പാണക്കാട് വഴി മലപ്പുറം സിവില്‍ സ്റ്റേഷന് പ്രധാന കവാടത്തിനു സമീപം സമാപിക്കും. വള്ളുവമ്പ്രം, കുന്നുംപുറം എന്നിവിടങ്ങില്‍ റാലിക്കു സ്വീകരണം നല്‍കും.
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കുക, മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഗണ്യമായി വര്‍ധിപ്പിക്കുക എന്നിവയാണ് റാലിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."