കുറഞ്ഞ വിലയില്‍ ബീഫ് നല്‍കുമെന്ന വാഗ്ദാനം; ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ട്രോളന്‍മാരുടെ പൊങ്കാല
'ജയിച്ചാ പാര്‍ലമെന്റിലേക്ക് അല്ലേ മാഷേ പോകുന്നത്, അല്ലാതെ ഇറച്ചി കച്ചോടത്തിനൊന്നുമല്ലല്ലോ!'
മലപ്പുറം: താന്‍ വിജയിച്ചാല്‍ മലപ്പുറത്തു കുറഞ്ഞ വിലയില്‍ ബീഫ് ലഭ്യമാക്കുമെന്ന ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന്റെ വാഗ്ദാനത്തിന് സോഷ്യല്‍മീഡിയയില്‍ പരിഹാസവര്‍ഷം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കുകയും ബീഫ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ മലപ്പുറത്തു കളം മാറ്റിച്ചവിട്ടിയതാണ് ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി വിചിത്ര നിലപാട് വ്യക്തമാക്കിയത്.
താന്‍ വിജയിച്ചാല്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കു നല്ല ബീഫ് നല്‍കുമെന്നും മലപ്പുറത്തെ അറവുശാലകള്‍ നവീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഇതിനെ പരിഹസിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ഇങ്ങനെയാണ്- മലപ്പുറത്ത് ഇപ്പോ ആവശ്യത്തിനും അതില്‍ കൂടുതലും ബീഫ് കിട്ടുന്നുണ്ട്. ഞങ്ങള്‍ അതു കഴിക്കുന്നുമുണ്ട്.
ജയിച്ചാ പാര്‍ലമെന്റിലേക്ക് അല്ലേ മാഷേ പോകുന്നത്, അല്ലാതെ ഇറച്ചി കച്ചോടത്തിനൊന്നുമല്ലല്ലോ!.
'ഗോഹത്യ നടത്തുന്നവരെ തൂക്കിലേറ്റണം, തന്റേതു സമ്പൂര്‍ണ ബീഫ് രഹിത പച്ചക്കറി സംസ്ഥാനമാക്കും' എന്നിവ ബി.ജെ.പി മുഖ്യമന്ത്രിമാരുടെ പ്രസ്താവനയാണ്. ബീഫില്‍ തുടങ്ങി കെ.എഫ്.സി ചിക്കന്‍ ഷോപ്പ് വരെ നോര്‍ത്തിന്ത്യയിലെ ചിലസ്ഥലങ്ങളില്‍ പൂട്ടിച്ചിട്ടുമുണ്ട്. ഇതേ ബി.ജെ.പിയാണ് തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ നോര്‍ത്തീസ്റ്റില്‍ ബീഫ് നിരോധിക്കില്ലെന്നു പറയുന്നത്. അവര്‍ തന്നെയാണ് മലപ്പുറത്ത് നല്ല ബീഫ് ഉറപ്പുവരുത്തുമെന്ന് അറിയിച്ചത്. അപ്പോള്‍, നോര്‍ത്തിന്ത്യയില്‍ മുസ്‌ലിംവിരുദ്ധ മാപിനി ഉയര്‍ത്താനുള്ള ഒരുവിഷയം എന്നതിലപ്പുറം ആക്ച്വലി ബീഫ് വിഷയത്തില്‍ നിങ്ങളുടെ നിലപാട് എന്താണ് ' എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍. 'ശ്രീ ശ്രീപ്രകാശ്, മലപ്പുറത്തിപ്പോ ഒരു ബീഫ് പ്രതിസന്ധിയൊന്നുമില്ല; ജീവിക്കാനതൊട്ടു വേണ്ടതുമില്ല. ഇനി വേണ്ടപ്പോ തിന്നിരിക്കുകയും ചെയ്യും. അതിനൊരു എം.പിയൊന്നും ബുദ്ധിമുട്ടണമെന്നില്ല.
ആണ്‍കുട്ടികളുണ്ട് മലപ്പുറത്ത്. പക്ഷേ, ഉത്തരേന്ത്യയില്‍ ബീഫിന്റെ പേരില്‍ പേയിളകിപ്പാഞ്ഞു നരകം തീര്‍ക്കുന്ന ആ കാവിക്കുരങ്ങന്മാരെയൊന്നു മനുഷ്യരാക്കി മാറ്റാമോ? താങ്കളെ മലപ്പുറത്തിന്റെ ആജീവനാന്ത എം.പിയാക്കാം. സ്വന്തം പാര്‍ട്ടിക്കാരാണല്ലോ, പറ്റുമോ?' എന്നും ബി.ജെ.പിയെ പരിഹസരിച്ച് പോസ്റ്റുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."