HOME
DETAILS

തന്നെ മാനസിക രോഗിയാക്കുന്നത് കേസില്‍ നിന്ന് രക്ഷപ്പെടാനെന്ന് നീനു

  
backup
June 07 2018 | 20:06 PM

%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%95-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8

കോട്ടയം: കെവിന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് കേസില്‍നിന്ന് രക്ഷപ്പെടാനാണ് തനിക്ക് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതെന്ന് ഭാര്യ നീനുവിന്റെ പ്രതികരണം . തനിക്ക് മാനസികപ്രശ്‌നങ്ങളില്ല. തന്നെ ഒരു മാനസികാരോഗ്യകേന്ദ്രത്തിലും ചികിത്സയ്ക്ക് കൊണ്ടുപോയിട്ടില്ല. അത് തന്റെ സുഹൃത്തുക്കളില്‍ ആരോട് ചോദിച്ചാലും മനസിലാവും. മുന്‍പ് വീട്ടിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരുതവണ കൗണ്‍സലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്. അന്ന് വീട്ടിലെ അവസ്ഥകള്‍ പറഞ്ഞപ്പോള്‍ തനിക്കല്ല, മാതാപിതാക്കള്‍ക്കാണ് കൗണ്‍സലിങ് വേണ്ടതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. നീനുവിന് മാനസികപ്രശ്‌നമുണ്ടെന്നും തുടര്‍ ചികിത്സയ്ക്കായി കെവിന്റെ വീട്ടില്‍നിന്ന് മാറ്റണമെന്നുമാവശ്യപ്പെട്ട് പിതാവ് ചാക്കോ ഏറ്റുമാനൂര്‍ കോടതിയെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു നീനു.
സ്വന്തം വീട്ടില്‍ കുട്ടിക്കാലം മുതല്‍ ക്രൂരമായ മര്‍ദനവും മാനസികപീഡനവുമാണ് നേരിടേണ്ടിവന്നത്. മാതാപിതാക്കള്‍ ഇതിനു മുന്‍പും തന്നെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ അമ്മ ടി.വി വച്ചപ്പോള്‍ ഓഫ് ചെയ്തതിന്റെ പേരില്‍ അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദിച്ചതിന് അയല്‍വാസികളും സാക്ഷിയാണ്. നാട്ടുകാര്‍ കാണുമെന്ന് മനസിലായപ്പോള്‍ മുടിക്ക് കുത്തിപ്പിടിച്ച് വീട്ടിനകത്തുകൊണ്ടുപോയി വിറകുകമ്പുകൊണ്ടും മര്‍ദിച്ചു. തന്നോട് സ്‌നേഹാഭ്യര്‍ഥനയുമായി വന്ന ഒരാളെ അമ്മ മുന്‍പ് മര്‍ദിച്ചിട്ടുണ്ട്.
എന്തുസംഭവിച്ചാലും തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിപ്പോവില്ല. കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ല. കെവിന്റെ അച്ഛനും അമ്മയും തന്നോട് ഇവിടുന്ന് പോവാന്‍ പറയുന്നതുവരെ താന്‍ ഈ വീട്ടില്‍ത്തന്നെ തുടരും. എന്നാല്‍, അവരൊരിക്കലും അങ്ങനെ പറയില്ലെന്ന് തനിക്കറിയാം. കെവിന്റെ വീട്ടിലെ താമസമില്ലാതാക്കാനാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍. കെവിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയില്‍ തന്റെ അമ്മയ്ക്കും പങ്കുണ്ടെന്നും നീനു വ്യക്തമാക്കി. അതേസമയം, കേസിലെ പ്രതികളെയെല്ലാം പ്രധാന സാക്ഷിയായ അനീഷ് തിരിച്ചറിഞ്ഞു. സംഭവത്തില്‍ നേരിട്ട് ഇടപെട്ട 13 പേരെയാണ് തിരിച്ചറിഞ്ഞത്. കേസില്‍ അറസ്റ്റിലായ 14 പേരില്‍ ചാക്കോ ഒഴികെ 13 പേരെയാണ് മുഖ്യസാക്ഷി അനീഷിന് മുന്നില്‍ തിരിച്ചറിയാനായി എത്തിച്ചത്. കസ്റ്റഡി കാലാവധി തീരുന്നതിന് മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച ആയുധങ്ങളും അനീഷ് തിരിച്ചറിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago