കൊവിഡ്-19: സഊദിയിൽ ലേബർ ക്യാമ്പുകളിൽ നിന്നും തൊഴിലാളികളെ മാറ്റുന്നു, കിഴക്കൻ പ്രവിശ്യയിൽ തയ്യാറാക്കിയത് 15 സ്‌കൂളുകൾ
റിയാദ്: സഊദിയിൽ കൊവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ ലേബർ ക്യാമ്പുകളിൽ നിന്നും തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. ഇതിനായി രാജ്യത്തെ വിവിധ സ്‌കൂളുകൾ തയ്യാറാക്കിയിട്ടുണ്ട്. സഊദി നഗര, ഗ്രാമ കാര്യ മന്ത്രാലയമാണ് ഇതിനായി സൗകര്യമൊരുക്കുന്നത്. ലേബർ ക്യാമ്പുകളിലെ തിരക്കുകൾ ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു സംവിധാനം സജ്ജീകരിക്കുന്നത്.
കോവിഡ്-19 കൊറോണ ഭീഷണി അവസാനിക്കും വരെ ഇത്തരത്തിലുള്ള ക്യാമ്പുകളിലെ തൊഴിലാളികൾക്ക് താമസിക്കാനാവശ്യമായ സൗകര്യം ഒരുക്കാനാണ് അധികൃതരുടെ ശ്രമം. ഇതിന്നായി കിഴക്കൻ പ്രവിശ്യയിൽ 15 സ്‌കൂളുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ക്യാമ്പുകളില്‍ കഴിയുന്ന 80 ശതമാനം തൊഴിലാളികളെയും സ്‌കൂളുകളിലേക്ക് മാറ്റണമെന്നും കിഴക്കന്‍ പ്രവിശ്യ നഗരസഭ കമ്പനി ഉടമകളോട് ആവശ്യപ്പെട്ടു.
സ്‌കൂളുകളില്‍ റൂമുകളും ടോയ്‌ലെറ്റുകളും സജ്ജമാക്കിയെന്നും ശുചീകരണവും അണുവിമുക്തമാക്കലും പൂര്‍ത്തിയാക്കിയെന്നും നഗരസഭ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് റൂമുകള്‍ സൗകര്യപ്പെടുത്തിയിരിക്കുന്നത്. വിവിധ ക്യാമ്പുകളിലെ ആള്‍കൂട്ടവും തിരക്കും ഒന്നിച്ചുള്ള താമസവും നിയന്ത്രിക്കാനാണ് ഇത്തരമൊരു സൗകര്യമേര്‍പ്പെടുത്തിയതെന്ന് നഗരസഭ സെക്രട്ടറി എഞ്ചിനീയര്‍ ഫഹദ് അല്‍ജുബൈര്‍ പറഞ്ഞു.
അതോടൊപ്പം, താമസ സ്ഥലത്തിന്റെ ഉടമക്ക് സൗജന്യമായോ വാടകക്കോ കെട്ടിടം അനുവദിച്ച് നൽകാമെന്നും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും റജിസ്റ്റർ ചെയ്യാമെന്നും അധികൃതർ അറിയിച്ചു.
പല ലേബർ ക്യാമ്പുകളിലും റൂമുകളിൽ നിരവധി പേർ ഒന്നിച്ച് താമസിക്കുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. രാജ്യത്തെ വിവിധ ലേബർ ക്യാമ്പുകളിൽ അധികൃതർ സന്ദർശിച്ച് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം ലേബർ ക്യാമ്പ് തൊഴിലാളികളെ ലേബർ ക്യാമ്പുകളിലെ ആശങ്കൾക്ക് വലിയൊരു പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."