HOME
DETAILS

കൊവിഡ് 19: ജീവ കാരുണ്യ പ്രവർത്തനവുമായി ദമാം എസ്‌ഐസി

  
backup
April 11 2020 | 10:04 AM

covid-19-relief-damam-sic

       ദമാം: കൊവിഡ്-19 വൈറസ് ബാധ വ്യാപനത്തിൽ പെട്ട് ബന്ധപ്പെട്ട് ജോലിക്ക് പോകാൻ കഴിയാതെ പ്രയാസപെടുന്ന വ്യകതികളെ കണ്ടെത്തി സഹായം ചെയ്യുന്ന പദ്ധതിയുമായി ദമാം സമസ്ത ഇസ്‌ലാമിക് സെന്റർ രംഗത്ത്. ഇത്തരം ആളുകളെ കണ്ടെത്തി അത്യാവശ്യമായ നിത്യോപയോഗ ഭക്ഷണസാധനങ്ങൾ വീട്ടിലെത്തിച്ചുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് എസ്‌ഐസി യുടെ നേതൃത്വത്തിൽ നടന്ന് വരുന്നത്.
ദമാമിലും പരിസര പ്രദേശങ്ങളിലും പ്രയാസമനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്കും ഒറ്റക്ക് താമസിക്കുന്നവർക്കും ആശ്വാസമാണ് പ്രവർത്തനങ്ങൾ.

    ഭക്ഷണ സാധനങ്ങളുമായി സംഘടനയുടെ റീലീഫ് വിംഗായ സഹചാരി പ്രവർത്തകർ പാവപ്പെട്ടവരെ സമീപിപ്പിക്കുമ്പോൾ പലരും ഹൃദയ വേദനകൾ പങ്ക് വെക്കുന്ന കാഴ്ചകൾ വിവരണാതീതമാണെന്ന് പ്രവർത്തകർ വെളിപ്പെടുത്തി. സമസ്‌ത ഇസ്‌ലാമിക് സെന്റർ ദമാം സെൻട്രൽ കമ്മിറ്റി യുടെ സന്നദ്ധ സേവന വിംഗായ വിഖായ പ്രവർത്തരുടെ ആശ്വാസ വാക്കുകൾ ഇവർക്ക് ഏറെ ആശ്വാസമാകുന്നുണ്ട്. നാട്ടിലേത് പോലെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സഹചാരി റിലീഫ് സെൽ പ്രവർത്തനങ്ങൾ സമസ്‌ത ഇസ്‌ലാമിക് സെന്റർ കമ്മിറ്റികളുടെ കീഴിൽ സഊദിയിൽ വ്യാപകമാണ്.സന്നദ്ധ സേവന സംഘവും, വിഖായ പ്രവർത്തകരും ഒരുമിച്ചു നിർവ്വഹിക്കുന്ന പ്രവർത്തനങ്ങൾ പൊതുജനത്തിന് ഉപകരിക്കുമെന്നതിൽ ചാരിതാർത്ഥ്യം സംതൃപ്തിയും ഉണ്ടെന്നു ദമാം എസ്‌ഐസി ഭാരവാഹികൾ പറഞ്ഞു.

     ഓൺലൈൻ മുഖേന യോഗത്തിൽ കമ്മിറ്റി പ്രവർത്തനങ്ങൾ വിലയിരുത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഫവാസ് ഹുദവി പട്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാഹിൻ വിഴിഞ്ഞം പ്രവർത്തനങ്ങൾ വിശദീകരിച്ചു. മൻസൂർ ഹുദവി കാസർകോട്, സകരിയ്യ ഫൈസി പന്തല്ലൂർ, ഉമർ വളപ്പിൽ, മുസ്തഫ ദാരിമി നിലമ്പൂർ, മനാഫ് ഹാജി കണ്ണൂർ, ബഷീർ ബാഖവി, ഇബ്രാഹിം ഓമശ്ശേരി, അബ്ദു റഹ്മാൻ, ഇസ്ഹാഖ് കോഡൂർ
അഷ്‌റഫ് അശ്റഫി കരിമ്പ, മജീദ് മാസ്റ്റർ വാണിയമ്പലം, ജലീൽ ഹുദവി, മജീദ് വാഫി, നജ്മുദ്ധിൻ മാസ്റ്റർ, സവാദ് ഫൈസി, നൂറുദ്ദീൻ തിരൂർ, മുസ്തഫ നന്തി, അബൂയാസീൻ, ഹാരിസ് കാസർകോട്, ബഷീർ പാങ്ങ് .
തുടങ്ങിയവർ വീഡിയോ കോൺഫറൻസ് യോഗത്തിൽ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago