ഒമാനില്‍ കോവിഡ് ബാധിതര്‍ 500 കടന്നു; പുതിയതായി 62 പേര്‍ക്ക് കൂടി കൊവിഡ്
മസ്‌കറ്റ് : ഒമാനില്‍ പുതിയതായി 62 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രലയം അറിയിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറ്റവും കൂടിയ എണ്ണമാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 546 ആയി ഉയര്‍ന്നു. 109 പേര്‍ രോഗമുക്തി നേടുകയും, 3 പേര്‍ മരിക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ ഒരാള്‍ വിദേശിയും മറ്റ് രണ്ട് പേര്‍ സ്വദേശികളും ആണ്.
മസ്‌കറ്റ് മേഖലയിലാണ് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 62 പേരില്‍ 47 പേരും മസ്‌കറ്റില്‍ നിന്നാണ്. ഇതോടെ രാജ്യതലസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 440 ആയി ഉയര്‍ന്നു. സമൂഹവ്യാപനം ഭയക്കുന്ന മത്രയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച സ്വദേശികളുടെയും വിദേശികളുടെയും മെഡിക്കല്‍ പരിശോധനയും സാമ്പിള്‍ ശേഖരണവും വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. രോഗനിര്‍ണ്ണയവും ചികിത്സയും സ്വദേശി വിദേശി ഭേദമന്യേ എല്ലാവര്‍ക്കും സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."