ആലപ്പുഴയിലേത് നിപാ അല്ലെന്ന് സ്ഥിരീകരിച്ചു
കോഴിക്കോട്: ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപാ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയില്‍ അദ്ദേഹത്തിന് നിപാ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ ആര്‍.എല്‍ സരിത അറിയിച്ചു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രോഗിക്ക് നിപാ ബാധിച്ചിട്ടുണ്ടോയെന്ന പരിഭ്രാന്തി ജനങ്ങളില്‍ നിലനില്‍ക്കുന്നതായി മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. മെയ് മാസം അദ്ദേഹം കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു എന്നത് യാഥാര്‍ഥ്യമാണെങ്കിലും നിപാ രോഗ ബാധിതരുമായി യാതൊരു വിധ സമ്പര്‍ക്കവും ഉണ്ടായിട്ടില്ല.
എങ്കിലും ഇയാളെ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."