പെരുന്നാള്‍ വെള്ളിയാഴ്ചയായാല്‍ ജുമുഅയും നടത്തണമെന്ന് സഊദി ഇസ്ലാമികകാര്യ മന്ത്രാലയം
റിയാദ്: രാജ്യത്ത് പെരുന്നാള്‍ വെള്ളിയാഴ്ചയാണെങ്കില്‍ ആ ദിവസം പെരുന്നാള്‍ നിസ്കാരം മാത്രമാക്കി ചുരുക്കാന്‍ പാടില്ലെന്ന് സഊദി ഇസ്ലാമിക കാര്യമന്ത്രാലയം.
പെരുന്നാള്‍ നിസ്കാരശേഷം ജുമാ മസ്ജിദുകളില്‍ ജുമുഅ നിസ്കാരം നടത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മസ്ജിദുകളിലെ ഇമാമുമാരെയും ഖത്വീബുമാരെയും ഇക്കാര്യം പ്രത്യേകം അറിയിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി ഇസ്ലാമികകാര്യ മന്ത്രി ഡോ: തൗഫീഖ് അല്‍ സുദൈരി പ്രവിശ്യകളിലെ മന്ത്രാലയ ശാഖകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു.
രാജ്യത്തെ ചില പള്ളികളില്‍ ഇത്തരമൊരു കാര്യം അപൂര്‍വമായെങ്കിലും നടക്കുമെന്നതിനാലാണ് മന്ത്രാലയം നേരത്തെ തന്നെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ഈദുല്‍ ഫിത്വറും വെള്ളിയാഴ്ചയും ഒരുമിച്ചു വരികയാണെങ്കില്‍ ഉച്ചക്ക് ജുമുഅ നിസ്കാരത്തിനു പകരം പള്ളികള്‍ ളുഹ്ര് നിസ്കാരത്തിനായി തുറന്നിടരുത്. അവിടെ ളുഹ്ര് നിസ്കാരമല്ല നിര്‍വഹിക്കേണ്ടത്. രണ്ടും ഒരേ ദിവസം വരികയാണെങ്കില്‍ ജുമുഅ നിസ്കാരം നടക്കാത്തതും എന്നാല്‍ പെരുന്നാള്‍ നിസ്കാരം നടക്കുന്നതുമായ പള്ളികള്‍ അന്ന് ളുഹ്ര് സമയത്ത് തുറന്നിടരുതെന്നും ഡോ. തൗഫീഖ് അല്‍ സുദൈരി ആവശ്യപ്പെട്ടു. ആളുകള്‍ ജുമുഅക്കു പകരം ഇവിടെ കയറി ളുഹ്ര് നിസ്കരിച്ച് ജുമുഅ നഷ്ടപ്പെടുത്തുമെന്ന സ്ഥിതി വിശേഷം ഇല്ലാതിരിക്കാനാണ് മുന്‍കരുതല്‍ നടപടി.
പെരുന്നാള്‍ വെള്ളിയാഴ്ച ദിവസം വരികയാണെങ്കില്‍ പെരുന്നാള്‍ നിസ്കാരം മാത്രം മതിയെന്നും ജുമുഅ നിസ്കാരം നിര്‍ബന്ധമില്ലെന്നുമായിരുന്നു സലഫികളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."