HOME
DETAILS

പ്രാർഥനകൾ ഫലം കണ്ടു; മൂന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ സമീഹ് റിയാദിൽ തിരിച്ചെത്തി

  
backup
April 11 2020 | 11:04 AM

326565655665899856-2

റിയാദ്: റിയാദിൽ കാണാതായ മയലായാളി യുവാവ് ഒടുവിൽ തിരിച്ചെത്തി. മൂന്നര വർഷം നീണ്ട കുടുംബത്തിന്റെയും സ്നേഹ ജനങ്ങളുടെയും പ്രാർത്ഥനയുടെ ഫലമെന്നോണം ഇന്ന് (ശനിയാഴ്ച) പുലർച്ചെയാണ്‌ കണ്ണൂർ അഞ്ചരക്കണ്ടി പുത്തൻ പുര വയലിൽ അബ്ദുൽ ലത്തീഫ്, സക്കിന ദമ്പതികളുടെ മകനായ സമീഹ് റിയാദിൽ തിരിച്ചെത്തിയത്.  ഏറെ കാലത്തെ കാത്തിരിപ്പിന്‌ ശേഷം പ്രിയ സഹോദരനെ കണ്ടെത്താനായതിൽ സഫീറും മകനെ തിരിച്ചു കിട്ടിയതിൽ നാട്ടിലുള്ള സമീഹിന്റെ മാതാപ്പിതാക്കളും കുടുംബാംഗങ്ങളുമെല്ലാം അതിരറ്റ സന്തോഷത്തിലാണ്‌.

വെള്ളിയാഴ്ച രാത്രിയാണ്‌ റിയാദിൽ ജോലി ചെയ്യുന്ന സഹോദരൻ സഫീറിനെ സമീഹ് ഫോണിൽ ബന്ധപ്പെടുന്നത്. കർഫ്യൂ മൂലം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായതിനാൽ സുഹൃത്തുമായി ബന്ധപ്പെട്ട് അവന്റെ ഭക്ഷ്യ വസ്തുക്കൾ വിതരണം നടത്തുന്ന വാഹനമെടുത്താണ്‌ സഫീർ സഹോദരനെ തേടി പോയത്. മൂന്ന് വർഷവും നാല്‌ മാസത്തിനും ശേഷം സഹോദരങ്ങൾ തമ്മിൽ മുഖാമുഖം കണ്ടപ്പോൾ ഇരുവരും സന്തോഷാശ്രുക്കൾ പൊഴിച്ചു. ഇന്ന് പുലർച്ചെയോടെയാണ്‌ സമീഹിനെയും കൂട്ടി സഫീർ തന്റെ റൂമിലെത്തിയത്.

സമീഹിന്റെ തീരോധാനത്തെ കുറിച്ച് സഫീർ നൽകുന്ന വിവരം ഇപ്രകാരമാണ്‌. അവനിപ്പോൾ കുഴപ്പമൊന്നുമില്ല. കാണാതായ ദിവസം കറുപ്പന്മാർ സമീഹിനെ കാർ സഹിതം തട്ടികൊണ്ട് പോയതായിരുന്നു. ഇവർ സമീഹിനെ വിജനമായ മരുഭൂമിയിലേക്കാണ്‌ കൂട്ടികൊണ്ട് പോയത്. അവന്റെ കൈവശമുണ്ടായിരുന്ന പണവും മറ്റും തട്ടിയെടുത്ത കള്ളന്മാർ പിന്നീട് അറ്റമില്ലാത്ത മരുഭൂമിയിൽ അവനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് ഒരു തോട്ടത്തിലെത്തിച്ചേരുകയും പിന്നീട് അവിടെ പെട്ടു പോകുകയുമായിരുന്നു. അവിടെ നിന്ന് പുറം ലോകവുമായി ബന്ധപ്പെടാനാവാതെ കുടുങ്ങി പോയതാണ്‌. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ ഒരു വെള്ള വിതരണ വാഹനത്തിന്റെ ഡ്രൈവറുടെ സഹായത്തോടെയാണ്‌ സമീഹ് എന്നെ ബന്ധപ്പെടുന്നത്.  അവനെ കാണാതായത് മുതൽ തെരച്ചിൽ നടത്തുന്നതിനും മറ്റും സഹായിച്ചവരോടും പ്രാർത്ഥിച്ചവരോടുമെല്ലാം നന്ദി അറിയിക്കുകയാണെന്നും സഫീർ പറഞ്ഞു.

2016 ഡിസംബർ 13നാണ്‌ സമീഹിനെ റിയാദിൽ വെച്ച് കാണാതാവുന്നത്. ബത്ഹയിലെ സ്വകാര്യ ട്രാവൽസിലെ ജീവനക്കാരനായിരുന്ന സമീഹിനെ മലാസിൽ നിന്നും ബത്ഹയിലെ ഓഫീസിലേക്ക് ഉച്ച ഭക്ഷണത്തിന്‌ ശേഷം തിരിച്ചു വരുമ്പോഴാണ്‌ കാണാതാവുന്നത്. സന്ദർശന വിസയിലെത്തിയ മാതാപിതാക്കൾക്കൊപ്പം സഹോദരൻ സഫീറിന്റെ റൂമിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച സമീഹ് വൈകീട്ട് അഞ്ച് മണിയോടെയാണ്‌ മലാസിൽ നിന്നും സുഹൃത്തിന്റെ കാറിൽ സ്വയം ഡ്രൈവ് ചെയ്ത് ബത്തയിലെ ഓഫീസിലേക്ക് തിരിച്ചത്. ഇതിനിടെ ട്രാവൽസിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകനെ മൊബൈലിൽ വിളിച്ച് തനിക്ക് വഴി തെറ്റിയെന്നും ഗൂഗിൾ മാപ്പ് നോക്കി തിരിച്ചു വന്നു കൊണ്ടിരിക്കുകയാണെന്നും സമീഹ് അറിയിച്ചിരുന്നു. എന്നാൽ രാത്രിയായിട്ടും സമീഹ് ഓഫീസിലോ വീട്ടിലോ എത്തിയില്ല. പിന്നീട് മൊബൈലിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും ഓഫായിരുന്നു. രാത്രി വൈകിയിട്ടും സമീഹ് വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്നാണ്‌ സഹോദരൻ സഫീർ ട്രാവൽസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരായുന്നത്.

എന്നാൽ സമീഹ് ജോലിക്കെത്തിയില്ലെന്നറിഞ്ഞ് വിസിറ്റ് വിസയിൽ റിയാദിലെത്തിയ മാതാപിതാക്കളും കുടുംബാംഗങ്ങളും ആകെ അസ്വസ്ഥരായി. സഹോദരൻ സഫീറും ട്രാവൽസിലെ സഹപ്രവർത്തകരുമടക്കമുള്ളവർ സമീഹിനെ തേടി പല ഭാഗങ്ങളിലും കറങ്ങുകയും ബന്ധപ്പെട്ടവരോടൊക്കെ അന്യോഷിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. റിയാദ്-ദമാം റൂട്ടിൽ 25 മിലോമീറ്റർ അകലെ വരെ സമീഹ് കാറിൽ യാത്ര ചെയ്തതായി മൊബൈൽ ടവർ കേന്ദീകരിച്ച് നടത്തിയ അന്യോഷണത്തിൽ തെളിഞ്ഞെങ്കിലും കണ്ടെത്താനായില്ല. സമീഹിനെ കാണാതായ വാർത്ത റിയാദിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചു. സാമൂഹ്യ പ്രവർത്തകരും സംഘടനകളുമെല്ലാം സോഷ്യൽ മീഡിയ വഴിയും നേരിട്ടും അന്യോഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മകന്റെ തീരോധാനത്തെ തുടർന്ന് ഏറെ പ്രയാസത്തിൽ കഴിഞ്ഞിരുന്ന മാതാപിതാക്കൾ പിന്നീട് വിസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചു. ഇതിനിടെ സഫീർ ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ, ജയിലുകൾ എന്നിവ കേന്ദ്രീകരിച്ച് അന്യോഷണം നടത്തി. രഹസ്യാന്യോഷണ വിഭാഗം, ഇന്ത്യൻ എംബസി, റിയാദ് ഗവർണ്ണറേറ്റ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി എല്ലായിടത്തും പരാതികൾ നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെയാണ്‌ ഇന്നലെ രാത്രി സമീഹിന്റെ ഫോൺ വിളി വരുന്നത്. വിവരമറിഞ്ഞ് നാട്ടിലുള്ള മാതാപിതാക്കളും കുടുംബവുമടക്കം അതിരറ്റ സന്തോഷത്തിലാണ്‌. തിരിച്ചെത്തിയ സമീഹ് ഇപ്പോൾ സഹോദരൻ സഫീറിന്റെ റൂമിലാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago