അധികൃതരേ, ഇതൊന്നു തീരുമാനമാക്കണം..!
കൊളത്തൂര്‍: കൂലിവേലയെടുത്ത് പണി തീര്‍ത്ത ഓലമേഞ്ഞ ഒറ്റമുറി വീടിനു വീട്ടുനമ്പര്‍ ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് വെങ്ങാട് നായര്‍പടി സ്വദേശി ഇല്ലത്തുപുരക്കല് രതീഷും കുടുംബവും .
മൂര്‍ക്കനാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് നായര്‍പടിയിലെ എസ്.സി കോളനിയിലെ ഓല മേഞ്ഞ ഒറ്റമുറിയിലാണ് രതീഷും ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം വൈദ്യുതിപോലുമില്ലാതെ കഴിയുന്നത്. വൈദ്യുതിയില്ലാത്ത വീടുകളില്‍ സൗജന്യമായി കെ.എസ്.ഇ.ബി അധികൃതര്‍ വൈദ്യുതീകരിച്ചു നല്കുമ്പോഴും വീട്ടുനമ്പറില്ലാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍പോലും ലഭിക്കുമോയെന്നാണ് ഇവരുടെ ആശങ്ക. ആറു മാസത്തോളമായി പഞ്ചായത്ത്, വില്ലേജ് ഓഫിസുകളില്‍ കയറിയിറങ്ങുകയാണിവര്‍. പുരയിടം സ്ഥിതിചെയ്യുന്ന സ്ഥലം പാടശേഖരമാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍, വീട് സ്ഥിതിചെയ്യുന്ന സ്ഥലം പറമ്പാണെന്ന് വില്ലേജ് അധികൃതരും പറയുന്നു. സമീപത്തെ വീടുകള്‍ക്കെല്ലാം അധികൃതര്‍ വീട്ടുനമ്പര്‍ നല്‍കിയിട്ടുമുണ്ട്.
എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ റേഷന്‍ കാര്‍ഡെങ്കിലും വേണം. പ്രാഥമിക കര്‍മങ്ങള്‍ക്കുപോലും അയല്‍പ്പക്ക വീടുകളെ ആശ്രയിക്കുന്ന ഇവര്‍ക്കു കുടിവെള്ള ക്ഷാമവും രൂ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."