സ്മാര്‍ട്ട് കുടിവെള്ള പദ്ധതി നിര്‍മാണം പുരോഗമിക്കുന്നു
കോഡൂര്‍: ഒറ്റത്തറ പുളിയാട്ടുകുളം പ്രദേശങ്ങള്‍ക്കിടയിലുള്ള പതിനാലാം വാര്‍ഡിലെ പാമ്പറമ്പ് പ്രദേശത്തെ അതിരൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിക്കുന്ന 'പാമ്പറമ്പ് സ്മാര്‍ട്ട് കുടിവെള്ളപദ്ധതി' യുടെ പ്രവര്‍ത്തി അന്തിമഘട്ടത്തിലാണ്.
വേനല്‍, വര്‍ഷ കാലങ്ങളുടെ വിത്യാസമില്ലാതെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഉയര്‍ന്ന പ്രദേശമാണ് പാമ്പറമ്പ്. പ്രദേശവാസികളായ എല്ലാ കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും.
സുഖകരമായ യാത്രക്ക് ആവശ്യമായ ഗതാഗത സൗകര്യം പോലുമില്ലാത്ത പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമാണ് സ്മാര്‍ട്ട് കുടിവെള്ള പദ്ധതി' യിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഗുണഭോക്തൃ സമിതി ഏറ്റെടുത്ത് നടത്തുന്ന വാര്‍ഡിലെ ആദ്യകുടിവെള്ള പദ്ധതി കൂടിയാണിത്, വില്ലന്‍ മുഹമ്മദ് ശാഫി ചെയര്‍മാനും കുഴിക്കാട്ടില്‍ മുഹമ്മദ് റഫീഖ് കണ്‍വീനറുമായ സമിതിയാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."