ചെന്നൈ കൊലപാതകം: ലൗജിഹാദെന്ന് പറഞ്ഞ ഗായകന് അഭിജിത് വീണ്ടും വിവാദത്തില്‍
മുംബൈ:ചെന്നൈ നുങ്കംപാക്കത്തെ ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകത്തെ ലൗജിഹാദുമായി ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്ത് വിവാദത്തിലായ മുന്‍ ബോളിവുഡ് ഗായകന് അഭിജിത് വീണ്ടും വിവാദത്തില്‍. ട്വീറ്റിനെതിരേ നിരവധി പേര് രംഗത്തെത്തുകയും ഗായകന്റെ വിവരദോഷത്തെ കളിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഭിജിതിനെ തിരുത്തിയ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരേ അസഭ്യവര്‍ഷം നടത്തിയതോടെയാണ് ഇയാള്‍ വീണ്ടും വിവാദത്തിലായത്. തെറ്റ് ചൂണ്ടിക്കാണിച്ച സ്വാതി ചതുര്‍വേദി എന്ന മാധ്യമ പ്രവര്‍ത്തകയെയാണ് അഭിജിത് അസഭ്യവര്‍ഷം നടത്തിയത്. തീവ്ര ഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന ഒരു സൈറ്റിലെ വാര്‍ത്തക്കൊപ്പമായിരുന്നു അഭിജിതിന്റെ വിവാദ ട്വീറ്റ്. അഭിജിത് ആവശ്യമില്ലാതെ സാമുദായിക കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദി പ്രതികരിച്ചതോടെയാണ് അവര്‍ക്കെതിരേ അസഭ്യം ചൊരിഞ്ഞത്.
ഇതിനെതിരേ അവര്‍ പൊലിസിനെ സമീപിച്ചിരിക്കയാണ്. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന അഭിജിത് നേരത്തെ പാകിസ്താനി ഗായകര്‍ക്കും കലാകാരന്മാര്ക്കുമെതിരേ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."