വീഴ്ച ഗുരുതരം: വെബ്‌സൈറ്റിന് സര്‍വകലാശാല പൂട്ടിട്ടു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ആര്‍ക്കും കയറി വിവരങ്ങള്‍ ചോര്‍ത്താമെന്ന ഗുരുതര വീഴ്ച ശരിയാക്കി.
ഇന്നലെ സുപ്രഭാതം വാര്‍ത്തയെതുടര്‍ന്ന് വൈസ്ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സൈറ്റിലെ പിഴവുകള്‍ തിരുത്തിക്കുകയായിരുന്നു.
സര്‍വകലാശാലയുടെ ഡയറക്ടര്‍ ഓഫ് അഡ്മിഷന്റെ ലിങ്കില്‍ പാസ്‌വേഡില്ലാതെ ആര്‍ക്കും കയറാനും വിവരങ്ങള്‍ എടുത്തുപയോഗിക്കാനും പറ്റുന്ന തരത്തിലായിരുന്നു വെബ്‌സൈറ്റ്.
പെന്‍ഷനേഴ്‌സിന്റെ വിവിരങ്ങളും ചോര്‍ത്തിയെടുക്കാന്‍ പാകത്തില്‍ വീഴ്ച പറ്റിയത് ഇന്നലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നോഡല്‍ ഓഫിസര്‍മാര്‍ക്ക് മാത്രം തുറക്കാന്‍ പറ്റാവുന്ന തരത്തില്‍ യൂസെര്‍ നെയിമും പാസ്‌വേഡും നല്‍കിയാല്‍ മാത്രമെ ഇനി ലിങ്കിലേക്ക് പ്രവേശിക്കാനാവൂ.
എന്നാല്‍ പെന്‍ഷനേഴ്‌സിന്റെ ലിസ്റ്റില്‍ പാസ്‌വേഡ് ഉപഭോക്താവിന് മാറ്റാനുളള സൗകര്യം ഒരാഴ്ചക്കുള്ളില്‍ നടപ്പില്‍ വരുത്തുമെന്ന് ഡോ. ലജീഷ് പറഞ്ഞു.
പെട്ടെന്ന് മാറ്റുന്നത് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കുമെന്നതിനാലാണ് ഒരാഴ്ചക്കകം നടപ്പാക്കുന്നത്.
നോഡല്‍ ഓഫിസര്‍മാര്‍ക്ക് പ്രവേശിക്കാനുള്ള ലിങ്കില്‍ സാങ്കേതിക തകരാര്‍ മൂലം ഒരു അധിക യുസെര്‍നെയിമും പാസ് വേഡും ഇല്ലാത്ത അക്കൗണ്ട് പ്രോഗ്രാമിങ്ങില്‍ ഉണ്ടായതാണ് വീഴ്ചക്ക് കാരണമായത്.
ഇത് 2016 ല്‍ അപ്‌ഡേറ്റ് ചെയ്തതാണ്. വാര്‍ത്ത ശ്രദ്ധയില്‍പെട്ടപ്പോള്‍ തിരുത്തിയതായും അദ്ദേഹം പറഞ്ഞു.
ഐ.ടി സുരക്ഷാ
നയം നടപ്പാക്കും
തേഞ്ഞിപ്പലം: സര്‍വകലാശാല ഐ.ടി സുരക്ഷാ വീഴ്ചയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സര്‍വകലാശാല 'വള്‍നറബിലിറിബിലിറ്റി റിപ്പോര്‍ട്ടിങ് ഡിസ്‌ക്ലോസിങ് പോളിസി 'നടപ്പില്‍ വരുത്തുന്നു.
ഐ.ടി സുരക്ഷാ വീഴ്ച മൂലം സര്‍വകലാശാലയുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്കും മറ്റും ഉപകരിക്കുന്ന രീതിയില്‍ പൊതുവിലേക്കെത്താതിരിക്കാനാണ് പോളിസി കൊണ്ട് ഉദ്ദേശിക്കുന്നത്.
സര്‍വകലാശാലക്ക് നിയമപരമായി നേരിടാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് തീരുമാനം.
പോളിസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ഇന്നലെ വി.സിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."