മന്ത്രി കെ.ടി ജലീല്‍ വെട്ടത്തൂരില്‍ പ്രചാരണം നടത്തി
വെട്ടത്തൂര്‍: മലപ്പുറം ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എം.ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മന്ത്രി കെ.ടി ജലീല്‍ വെട്ടത്തൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തി.
ഈസ്റ്റ് മണ്ണാര്‍മല, വെട്ടത്തൂര്‍ കാര എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ മന്ത്രി സംസാരിച്ചു. കോണ്‍ഗ്രസിനു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാകില്ലെന്നും ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ നിലപാടുകള്‍ക്കെതിരേ ശബ്ദിക്കാന്‍ ഇടതുമതേതര കക്ഷികള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുന്‍ എം.പി എസ് അജയ്കുമാര്‍, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്മാന് എം മുഹമ്മദ് സലീം, വെട്ടത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഹംസക്കുട്ടി, അംഗങ്ങളായ ഏറാടന്‍ സൈതലവി, വി മണികണ്ഠന് മാസ്റ്റര്‍, കെപ്പള്ളി ഹംസ, ബ്ലോക്ക് പഞ്ചായത്തംഗം കെ ചന്ദ്രിക, എം ശശീധരന്, കെ അബ്ദുല്‍ അസീസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."