പിതാവ് മരിച്ചു: മകള്‍ ഭക്ഷണം നല്കി കൂടെ ജീവിച്ചത് അഞ്ചു ദിവസം
ബര്‍ദ്വാന്‍: മരിച്ച പിതാവിന് ഭക്ഷണം നല്കി മകള്‍ കൂടെ കഴിഞ്ഞത് അഞ്ചുദിവസം.പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വിരമിച്ച പഞ്ചു സോറന് എന്ന 68 കാരനെയാണ് മരണശേഷവും മകള്‍ വിടാതെ കൂട്ടു നിന്നത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധമുണ്ടായപ്പോള്‍ നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പൊലിസെത്തി പരിശോധിച്ചപ്പോഴാണ് പഞ്ചുസോറന് മരിച്ചിട്ട് ദിവസങ്ങളായെന്ന് അറിയുന്നത്.എന്നാല്‍ മകള്‍ പന്മണി മൃതദേഹത്തിന് ദിവസവും ഭക്ഷണം നല്‍കുകയും കൂടെ കഴിയുകയുമായിരുന്നു. പിതാവിന് രോഗമാണെന്നും അതുകൊണ്ടാണ് ഭക്ഷണം കഴിക്കാത്തതെന്നുമാണത്രെ മകള്‍ വിശ്വസിച്ചിരുന്നത്. അച്ഛന് ദിവസങ്ങള്‍ക്കു മുമ്പ് മരിച്ചുപോയെന്ന് അവരെ വിശ്വസിപ്പിക്കാന്‍ പൊലിസുകാര്‍ ഏറെ പാടുപെടുകയായിരുന്നു. പന്മണിയുടെ ഭര്‍ത്താവും രണ്ടു മക്കളും ദൂരെ സ്ഥലത്ത് ജോലി ചെയ്യുകയാണ്. അടുത്തൊന്നും മറ്റ് താമസക്കാരില്ലാത്ത ഏകാന്തമായ പ്രദേശത്താണ് ഇവരുടെ വീട്. ഇതിലെ വഴിപോയ ആള്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ ഇയാള്‍ പൊലിസിനെ അറിയിക്കുന്നത്. നേരത്തെ പന്മണിയുടെ മാതാവ് മരിച്ചപ്പോഴും ഇതേപോലെ സംഭവം ആവര്‍ത്തിച്ചതായി പൊലിസുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."