രോഗികള്‍ക്ക് താങ്ങായി ഒളവണ്ണ ഫുട്ബോള്‍ ടൂര്‍ണമെന്റ്
കോഴിക്കോട്: അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ ജില്ലയില്‍ മുന്പില് നില്ക്കുന്ന ഒളവണ്ണ പഞ്ചായത്തിലുള്ളവരെ സഹായിക്കാന്‍ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമാകുന്നു.
പ്രദേശത്തെ മുപ്പത്തിയഞ്ച് ചെറുപ്പക്കാര്‍ ചേര്‍ന്നാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന രോഗികളെ സഹായിക്കുന്നതിനായി ഫുട്ബോള്‍ അക്കാദമിയും ടൂര്‍ണമെന്റും സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും അര്‍ബുദ - കിഡ്നി രോഗികള്‍ക്ക് നല്‍കും.
ഒരാഴ്ച പിന്നിട്ട ടൂര്‍ണമെന്റ് കാണുന്നതിനായി ഒളവണ്ണ സഫയര്‍ സെന്‍ട്രല്‍ സ്കൂളിന് സമീപത്തെ മാവത്തുംപടി പഞ്ചായത്ത് മിനിസ്റ്റേഡിയത്തിലേക്ക് കായികപ്രേമികളുടെ സാമൂഹ്യസ്നേഹികളുടെയും ഒഴുക്കാണ്. ജീവകാരുണ്യ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സഫയര്‍ സെന്‍ട്രല്‍ സ്കൂള്‍ മാനേജര്‍ നിസാര്‍ ഒളവണ്ണ നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ വി. വിജയന്, മഠത്തില്‍ അബ്ദുല്‍ അസീസ്, മുന്‍ വാര്‍ഡ് മെംബര്‍ എ. ഷിയാലി, ഫുട്ബോള്‍ അക്കാദമി ഭാരവാഹികളായ ആഷിഖ് മുല്ലപ്പള്ളി, ആരംകുനി നൗഫല്‍, കെ. സാബിത്ത് അലി, ഷമീറലി പൂക്കാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."