HOME
DETAILS

രാവിനെ പകലാക്കുന്ന മട്ടാഞ്ചേരിയിലെ പെരുന്നാള്‍ രാവ്

  
backup
July 04 2016 | 04:07 AM

%e0%b4%b0%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%95%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f

മട്ടാഞ്ചേരി: പെരുന്നാള്‍ ദിനത്തേക്കാല്‍ മട്ടാഞ്ചേരിയില്‍ പെരുന്നാള്‍ രാവിനാണ് ആഘോഷം. മറ്റെവിടെയുമില്ലാത്ത വിധത്തില്‍ രാവിനെ പകലാക്കിയുള്ള ആഘോഷമാണ് മട്ടാഞ്ചേരിയില്‍ കാണാന്‍ കഴിയുക. പെരുന്നാള്‍ രാവില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ പോലും മട്ടാഞ്ചേരിയിലെത്തും. 

കാരണം മട്ടാഞ്ചേരിയിലെങ്ങും അന്ന് പുലര്‍ച്ചെ വരെ ജനസഞ്ചയമായിരിക്കും. വളകളും മറ്റും വാങ്ങുന്നതിനും കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതിനുമെല്ലാം അങ്ങാടിയിലേക്ക് വരുന്നത് അന്നാണ്. അന്ന് പുലര്‍ച്ചെ വരെ ഫിത്വര്‍ സക്കാത്തിന്റെ അരി നല്‍കുവാനും ആളുകള്‍ വിവിധ വീടുകളും പോകും. പശ്ചിമകൊച്ചിയില്‍ മട്ടാഞ്ചേരി, പാലസ് റോഡ്, അമ്മായി മുക്ക്, പള്ളുരുത്തി തങ്ങള്‍ നഗര്‍ എന്നിവിടങ്ങളിലായിരിക്കും പ്രധാനമായും ആളുകള്‍ ഒത്ത് ചേരുക. പെരുന്നാള്‍ രാവിന്റെ രാത്രിയിലാണ് ഇറച്ചി വില്‍പ്പനയും തകൃതിയായി നടക്കുന്നത്.
വീടുകളിലും അന്ന് ഉറക്കമില്ലാത്ത രാത്രിയാണ്. രാവിലെ പള്ളിയില്‍ നിന്നിറങ്ങി എത്തുന്നവര്‍ക്ക് കഴിക്കാനുള്ള ഭക്ഷണവും പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്കിലായിരിക്കും സ്ത്രീകള്‍.
പെരുന്നാള്‍ രാവിനായുള്ള ഒരുക്കങ്ങള്‍ മട്ടാഞ്ചേരിയിലാരംഭിച്ച് കഴിഞ്ഞു. പെരുന്നാള്‍ രാവിന് രണ്ട് ദിവസം മുമ്പ് തന്നെ തെരുവുകളില്‍ വിളക്കുകള്‍ കത്തിക്കുക പതിവാണ്. അലങ്കാര വിളക്കുകളും സ്ഥാപിക്കും. ഇത് പലയിടങ്ങളിലും നടന്ന് വരുന്നു. വിവിധ സംഘടനകളും കച്ചവടക്കാരും ചേര്‍ന്നാണ് ഇതിനായി പണം കണ്ടെത്തുന്നത്. മറ്റിടങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ തങ്ങളുടെ സ്റ്റാളുകള്‍ പലയിടങ്ങിളിലും സ്ഥാപിച്ച് കഴിഞ്ഞു. മട്ടാഞ്ചേരിയിലെ പെരുന്നാള്‍ മാര്‍ക്കറ്റ് പലര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്.
കളിപ്പാട്ടം, വള, വിവിധ പലഹാരങ്ങള്‍ എന്നിവ വില്‍ക്കുന്നവരാണ് കൂടുതലായും പുറമേ നിന്ന് വരുന്നത്. ബിരിയാണി, ഇറച്ചി ചോറ് വില്‍പ്പനയും പെരുന്നാള്‍ രാവിന് ഇപ്പോള്‍ സജീവമായിരിക്കുകയാണ്. ഇതിന് പുറമേ വിവിധ പ്രദേശങ്ങളില്‍ നിന്നും ഐസ്‌ക്രീം വില്‍പ്പനക്കാരും മട്ടാഞ്ചേരി കേന്ദ്രീകരിച്ച് എത്തുന്നുണ്ട്. ഇവരെല്ലാം പെരുന്നാള്‍ രാവിന്റെ അന്ന് വൈകിട്ട് എത്തുമ്പോള്‍ സ്റ്റാള്‍ വില്‍പ്പനക്കാര്‍ ഇപ്പോഴേ സ്ഥലം പിടിച്ച് കഴിഞ്ഞു. പണ്ട് കാലങ്ങളില്‍ പടക്കം പൊട്ടിക്കല്‍ പ്രധാന വിനോദമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് താരതമ്യേന കുറവാണ്. അതിനാല്‍ പടക്ക വിപണി അത്ര കാര്യമാകാറില്ല.
മത പണ്ഡിതന്‍മാരുടെ ഇടപെടലാണ് പടക്കം പൊട്ടിക്കല്‍ കുറയാന്‍ കാരണമായത്. പെരുന്നാള്‍ ദിനത്തിന് പുറമേ പെരുന്നാള്‍ രാവിലും ബന്ധുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന പതിവ് മട്ടാഞ്ചേരിയിലുണ്ട്. മട്ടാഞ്ചേരിയിലെ പെരുന്നാള്‍ രാവിനെ മാത്രം ആശ്രയിക്കുന്ന കച്ചവടക്കാരുമുണ്ട്. താല്‍ക്കാലികമായി തെരുവില്‍ കച്ചവടം ചെയ്യുന്നവരും സജീവമായിട്ടുണ്ട്. ചെരുപ്പ്, ബെല്‍റ്റ്, തുണികള്‍ എന്നിവയാണ് ഇത്തരത്തില്‍ കച്ചവടം നടക്കുന്നത്.
മഴ പലപ്പോഴും പെരുന്നാള്‍ രാവിന് മങ്ങലേല്‍പ്പിക്കാറുണ്ട്. എങ്കിലും മട്ടാഞ്ചേരിയിലെ ഇതര മതസ്ഥരും പെരുന്നാള്‍ രാവില്‍ സജീവമായിരിക്കും എന്നതും പ്രത്യേകതയാണ്. ഇതര മതസ്ഥരും വിവിധ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി അന്നേ ദിവസം എത്താറുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിനെതിരായ ടി.വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം

Kerala
  •  2 months ago
No Image

ബോംബ് ഭീഷണി; ഡല്‍ഹി-ലണ്ടന്‍ വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: കളക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി 

Kerala
  •  2 months ago
No Image

അറ്റകുറ്റപ്പണി; തലസ്ഥാനത്ത് ആറ് ദിവസം ജലവിതരണം തടസ്സപ്പെടും

Kerala
  •  2 months ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 10 പേര്‍ക്ക് പരിക്ക് 

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാട്; അതിരാവിലെ മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം, ദിവ്യയുടെ അറസ്റ്റ് വൈകും; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം നടപടി

Kerala
  •  2 months ago
No Image

ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിച്ച് ഇറ്റലി 

International
  •  2 months ago
No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago