കൊവിഡ് മരണം ലക്ഷം പിന്നിട്ട് കുതിക്കുന്നു: അമേരിക്കയില്‍ ഒറ്റദിവസം കൊണ്ട് മരിച്ചത് 2,108 പേര്‍
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം ലക്ഷം കവിഞ്ഞ് കുതിക്കുന്നു. ഇതുവരെ 1,04,923 പേരാണ് കൊവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നത് അമേരിക്കയിലാണ്. മരണസംഖ്യയില്‍ നേരത്തെ മുന്നിലുണ്ടായിരുന്നു ഇറ്റലി ഇപ്പോള്‍ അമേരിക്കയുടെ തൊട്ടുപിറകിലാണ്.
ഒറ്റ ദിവസത്തില്‍ രണ്ടായിരത്തിലേറെ പേര്‍ മരിക്കുന്ന ആദ്യ രാജ്യമാണ് അമേരിക്ക. ഇന്ന് മരിച്ചത് 2,108 പേരാണ്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18,781 ആയി. യു.എസില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുമുള്ളത്, 5,03,000 പേര്‍.
ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,26,977 ആയി ഉയര്‍ന്നു. 3,90,229 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. അതേസമയം, ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും നല്‍കുന്ന ഔദ്യോഗിക കണക്കുപ്രകാരം ലോകത്താകെ 99,690 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 16,10,909 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു.
കൊവിഡ് ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യം ഇന്നലെവരെ ഇറ്റലിയായിരുന്നെങ്കിലും, ഇപ്പോള്‍ അമേരിക്കയാണ് മുന്നില്‍. ഇറ്റലിയിലും സ്‌പെയിനിലും കഴിഞ്ഞ ദിവസങ്ങളില്‍ മരണത്തിന്റെ തോത് താരതമ്യേന കുറഞ്ഞപ്പോള്‍, അമേരിക്കയില്‍ മരണസംഖ്യ കൂടുകയാണുണ്ടായത്.
ഇറ്റലിയില്‍ 18,849 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ദിവസങ്ങളായി ഇവിടെ മരണനിരക്കില്‍ കുറവ് കാണുന്നുണ്ട്. 1,47,577 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
സ്‌പെയിനില്‍ കഴിഞ്ഞ ദിവസം 510 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇവിടെ മരണസംഖ്യ 16,353 ആയി. 1,61,852 പേര്‍ക്കാണ് സ്‌പെയിനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, ഫ്രാന്‍സില്‍ മരണസംഖ്യ 13,197 ആയി ഉയര്‍ന്നു. 1,24,869 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ മരണസംഖ്യ 9,875 ആയി ഉയര്‍ന്നു. 73,758 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാന്‍ 4,357, ചൈന 3,339, ജര്‍മനി 2,736, ബെല്‍ജിയം 3,346, തുര്‍ക്കി 1,006, സ്വിറ്റ്‌സര്‍ലാന്‍ഡ് 1,003, നെതര്‍ലാന്‍ഡ്‌സ് 2,511, ബ്രസീല്‍ 1,074 എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ ആയിരം പിന്നിട്ടിരിക്കുന്നത്. കാനഡയില്‍ 569, പോര്‍ച്ചുഗലില്‍ 435, ഓസ്ട്രിയയില്‍ 337, റഷ്യയില്‍ 106, ഇസ്‌റാഈലില്‍ 95, ദക്ഷിണകൊറിയയില്‍ 211, സ്വീഡനില്‍ 870, അയര്‍ലന്‍ഡില്‍ 287, ഇക്വഡോറില്‍ 297, നോര്‍വേയില്‍ 113, ആസ്‌ത്രേലിയയില്‍ 56, പോളണ്ടില്‍ 195, ജപ്പാനില്‍ 99, റൊമാനിയയില്‍ 282, പെറുവില്‍ 169, ഡെന്‍മാര്‍ക്കില്‍ 247, പാകിസ്താനില്‍ 71, മലേഷ്യയില്‍ 73, ഫിലിപ്പൈന്‍സില്‍ 247, മെക്‌സിക്കോയില്‍ 233, ഇന്തോനേഷ്യയില്‍ 327 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണസംഖ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."