കൊറോണ വ്യാപനം: തബ്‌ലീഗിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല- ഐ.എസ്.ആര്‍.സി
ന്യൂഡല്‍ഹി: കൊവിഡ്-19 രാജ്യത്ത് അനിയന്ത്രിതമായി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വൈറസിന്റെ വ്യാപന രീതിയും വളര്‍ച്ചയും ഗവേഷണ വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഒരു വിഭാഗം ഗവേഷകര്‍ ഡല്‍ഹിയിലെ തബ്‌ലീഗ് ജമാഅത്ത് സംഗമത്തിലൂടെ പകര്‍ന്ന വൈറസ്ബാധയുടെ റൂട്ട് മാപ്പെടുത്തു. തുടര്‍ന്നാണ് തബ്‌ലീഗിനെ ഇനിയും പഴിചാരേണ്ടതില്ലന്ന് ഗവേഷകര്‍ വ്യക്തമാക്കിയത്.
ഐ.എസ്.ആര്‍.സി (ഇന്ത്യന്‍ സൈന്റിസ്റ്റ് റെസ്‌പോണ്‍സ് ടു കൊവിഡ്) യുടെ പ്രതികരണം ഇതായിരുന്നു: 'ജമാഅത്ത് സംഗമം വഴിയാണ് കോറോണ രാജ്യത്ത് പടര്‍ന്നു പിടിച്ചെതെന്ന് വരുത്തി തീര്‍ക്കല്‍ ചില രാഷ്ട്രീയ പാര്‍ട്ടിയകളുടെയും ചില മാധ്യമങ്ങളുടെയും താല്‍പര്യമായിരുന്നു.
ഇന്ത്യയില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നുമായി 2300 ഓളം പേരാണ് തബ്‌ലീഗ് ജമാഅത്ത് സംഗമത്തിനായി ഡല്‍ഹിയില്‍ ഒത്തുകൂടിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ തന്നെയായിരുന്നു ഈ സംഗമം'.
ഇന്ത്യയിലെ രോഗബാധിതരില്‍ മൂന്നിലൊന്ന് തബ്‌ലീഗ് സംഗമവുമായി ബന്ധപ്പെട്ടതാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിനു പുറമെ തബ്‌ലീഗ് സംഗമത്തെ എടുത്തു പറഞ്ഞ് മുസ്‌ലിം വിരുദ്ധ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയായിരുന്നു ഗവണ്‍മെന്റ്. കൊറോണജിഹാദ് എന്ന ഹാഷ് ടാഗും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു. തബ്‌ലീഗ് വൈറസ് ബോംബാണെന്ന് വരെ ചില വെബ്‌സൈറ്റുകള്‍ പബ്ലിഷും ചെയ്തു.
ഈ മഹാമാരിയെ വര്‍ഗീയവല്‍കരിക്കാനുള്ള ഒരു ശ്രമങ്ങളും അനുവദിച്ചു കൂടെന്നാണ് ഐ.എസ്.ആര്‍.സിയുടെ പ്രതികരണം. വംശീയപരമോ വര്‍ഗീയപരമോ മതപരമോ ആയ രീതിയില്‍ ഇതിനെ സമീപിക്കരുതെന്ന ലോകാരോഗ്യ സംഘടയുടെ വാദത്തിന് അടിവരയിടുകയാണ് ഗവേഷകര്‍.
തബ്‌ലീഗ് സമ്മേളനത്തില്‍ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കുമെന്ന് അനുമതി നല്‍കിയ അധികാരികള്‍ക്കു തന്നെ അറിയാമായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്തവരിലും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലുമായി എത്ര പേരില്‍ ടെസ്റ്റ് നടത്തിയെന്ന് ഇതുവരെ ഗവണ്‍മെന്റ് വെളിപ്പെടുത്തിയിട്ടില്ല. ഇവരില്‍ പോസിറ്റീവായവരും മറ്റുള്ള പോസിറ്റീവ് കണക്കും അജ്ഞാതമാണെന്നും ഐ.എസ്.ആര്‍.സി വെളിപ്പെടുത്തി.
രാജ്യത്തുടനീളം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചതിനെകാള്‍ വളരെയധികമാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."