പ്രൈമറി സ്‌കൂളിന്റെ സൗകര്യങ്ങളില്‍ ഒരു ഹൈസ്‌കൂള്‍
കോതമംഗലം: ആദിവാസി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ പരാധീനതയില്‍. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ഗവ. സ്‌കൂളാണ് മൂന്ന് വര്‍ഷം മുമ്പ് ഹൈസ്‌കൂള്‍ ആക്കിയിട്ടും ഇപ്പോഴും പ്രൈമറി സ്‌കൂളിന്റെ സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. 1978ല്‍ ആരംഭിച്ച സ്‌കൂള്‍ 2013ലാണ് ഹൈസ്‌കൂളായി ഉയര്‍ത്തിയത്. യു.പി സ്‌കൂള്‍ ആയിരിക്കുമ്പോള്‍ തന്നെ പരാധീനതകളുടെ നടുവിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹൈസ്‌കൂള്‍ ആക്കിയതിന് ശേഷം യാതൊരു വിധ വികസന പ്രവര്‍ത്തനങ്ങളും സ്‌കൂളില്‍ നടത്തിയിട്ടില്ല. ആവശ്യമായ സ്ഥലം, ലാബ്, അധ്യാപകര്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം.
ഹൈസ്‌കൂള്‍ എന്നത് പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുക്കി ക്ലാസുകള്‍ തുടരേണ്ട ഗതികേടിലാണ് സ്‌കൂള്‍ അധികൃതര്‍. വിവിധ ആദിവാസി കുട്ടികളില്‍ നിന്നായി 16 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. നൂറു മേനി വിജയമടക്കം രണ്ട് എസ്.എസ്.എല്‍.സി ബാച്ചുകള്‍ ഇവിടെ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ അധ്യയന വര്‍ഷം 11 പേര്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നുണ്ട്. നാല് സ്ഥിരം അധ്യാപകരും എട്ട് താത്കാലിക അധ്യാപകരുമുള്‍പ്പടെ 12 അധ്യാപകരാണ് ഇവിടെയുള്ളത്. പ്രധാന അധ്യാപകന്റെ കസേര ഇപ്പോഴും ഒഴിഞ്ഞ് കിടപ്പാണ്.
10 വര്‍ഷം മുമ്പ് 15 ലക്ഷത്തോളം രൂപാ ചിലവഴിച്ച് നിര്‍മ്മിച്ച സ്‌കൂളിന്റെ അനുബന്ധ വനിതാ ഹോസ്റ്റല്‍ കാലികളുടെ മേച്ചില്‍ സ്ഥലമായി മാറിയിരിക്കുകയാണ്. ഇതു വരെ ഈ ഹോസ്റ്റല്‍ തുറന്ന് കൊടുത്തിട്ടില്ല.അതുകൊണ്ട് ദൂരെയുള്ള ആദിവാസിമേഖലകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇവിടെ പഠനം നടത്താന്‍ കഴിയുന്നില്ല.
വനിതാ ഹോസ്റ്റല്‍ ഉടന്‍ തുറന്ന് കൊടുക്കണമെന്നും ഹൈസ്‌കൂളിനാവശ്യമായ സ്ഥലവും കെട്ടിടങ്ങളും നിര്‍മ്മിച്ച് അദ്ധ്യാപകരെ സ്ഥിരമായി നിയമിച്ച് ഈ ആദിവാസികളുടെ ഏക ആശ്രയമായ ഈസ്‌കൂളിനെ പുരോഗതിയിലേക്ക് നയിക്കണമെന്നാണ് ആദിവാസി സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."