ഉന്നതപഠനം: എജു ഫെസ്റ്റ് 21ന് സുല്‍ത്താന്‍ ബത്തേരിയില്‍
കല്‍പ്പറ്റ: ഉപരിപഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് സഹായത്തിനും സംശയ നിവാരണത്തിനുമായി ഈ മാസം 21ന് സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാഭ്യാസ മേള നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മറ്റ് ജില്ലകളെ അപേക്ഷിച്ച് വിദ്യാഭ്യാസ പരമായി പിന്നാക്കം നില്‍ക്കുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള മാര്‍ഗനിര്‍ദേശം നല്‍കുക എന്ന ലക്ഷ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റഡി വെല്‍ ഇന്ത്യാ ആന്‍ഡ് എബ്രോഡും, സ്‌കാപ്‌സ് ഇന്ത്യ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനും സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും വിദ്യാഭ്യാസ ലോണ്‍ ദാതാക്കളുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും വിദഗ്ദരുടെ നേതൃത്വത്തിലും ക്ലാസുമുണ്ടാകും. 21ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം ഏഴ് വരെ സുല്‍ത്താന്‍ ബത്തേരി സ്റ്റഡിവെല്‍ ഇന്ത്യ ആന്‍ഡ് എബ്രോഡിന്റെ ഹാളില്‍ വെച്ചാണ് പരിപാടി. മുന്‍കൂട്ടി രജിസ്‌ട്രേഷന് 7012889931 നമ്പറില്‍ ബന്ധപ്പെടണം. വാര്‍ത്താ സമ്മേളനത്തില്‍ കെ. വിനോദ്, കെസിയ സെബാസ്റ്റ്യന്‍, ജിഷ വിനോദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."