HOME
DETAILS

രാജ്യം കൊവിഡിനെതിരെ പോരാട്ടത്തില്‍ മുഴുകുമ്പോഴും സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരെ ഡല്‍ഹി പൊലിസ്; ജാമിഅ മില്ലിയ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയാ കോര്‍ഡിനേറ്റര്‍ അറസ്റ്റില്‍

  
backup
April 12 2020 | 03:04 AM

national-jamia-coordination-committee-member-arrested-2020

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ മുഴുകുമ്പോഴും ഡല്‍ഹി പൊലിസിന്റെ ശ്രദ്ധ സി.എ.എ വിരുദ്ധ സമരക്കാരെ വേട്ടയാടുന്നതില്‍. ജാമിഅ മില്ലിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയാ കോര്‍ഡിനേറ്റര്‍ സഫൂറ സര്‍ഗര്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഡല്‍ഹി പൊലിസ്. വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദ് ഏരിയയില്‍ പൗരത്വ വിരുദ്ധ സമരം സംഘടിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് സഫൂറയെ പൊലിസ് അറസ്റ്റ് ചെയ്തത്.

ജാഫറാദില്‍ സ്ത്രീകളുടെ വന്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ കാരണം സഫൂറയാണെന്ന് ഡല്‍ഹി പൊലിസ് ജോ. കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. ഈ സമരമാണ് പിന്നീട് അക്രമാസക്തമായതെന്നും ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയും പൊലിസുകാരനായ രത്തന്‍ലാലുമടക്കം 53 പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതിലേക്ക് വഴിവെച്ചതെന്നും പൊലിസ് പറയുന്നു.

പ്രദേശത്ത് വര്‍ഗീയ കലാപം നടത്താന്‍ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് മീരാന്‍ ഹൈദര്‍ എന്ന ഗവേക വിദ്യാര്‍ത്ഥിയെ ഏപ്രില്‍ രണ്ടിന് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ആര്‍.ജെ.ഡി യൂത്ത്‌വിങ് ഡല്‍ഹി യൂനിറ്റ് പ്രസിഡന്റ് ആണ് മീരാന്‍.

പൗരത്വ നിയമ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളുടെ കസ്റ്റഡി ഡല്‍ഹി കോടതി ഏപ്രില്‍ ആറിന് ഒമ്പത് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago