മാനന്തവാടി നഗരസഭയില്‍ കെട്ടിട നമ്പര്‍ പതിക്കുന്നത് ബത്തേരി നഗരസഭയുടെ എംബ്ലംവച്ച്
മാനന്തവാടി: നഗരസഭയുടെ 36 ഡിവിഷനുകളില്‍ പുതിയ കെട്ടിട നമ്പര്‍ പതിക്കുന്നത് സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ എംബ്ലം പതിച്ച കാര്‍ഡ് ഉപയോഗിച്ചെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രണ്ടുമാസമായി നഗരസഭയിലെ ജീവനക്കാരും കരാര്‍ ജീവനക്കാരും നഗരസഭയിലെ വീടുകളില്‍ തെറ്റയായ നമ്പര്‍ പ്ലേറ്റ് പതിക്കുന്നത്. 15,000 നമ്പര്‍ പ്ലേറ്റിന്റെ ആവശ്യമേ നഗരസഭയിലുള്ളത്. എന്നാല്‍ അമ്പതിനായിരം നമ്പര്‍ പ്ലേറ്റിനാണ് ഓഡര്‍ നല്‍കിയിരിക്കുന്നത്. കെട്ടിട നമ്പറുള്ള വിടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പഴയ നമ്പറുകള്‍ ഒഴിവാക്കി യു.എ നമ്പറുകള്‍ കൊടുക്കുകായാണ് നഗരസഭ ചെയ്യുന്നത്. യു.എ നമ്പര്‍ നല്‍കുന്നത് തെരുവുകളിലും പുറമ്പോക്കിലും താമസിക്കുന്നവര്‍ക്കാണ്.
ചെറിയ അറ്റകുറ്റപണികള്‍ ചെയ്ത വീടിന് പോലും നമ്പര്‍ ലഭിക്കണമെങ്കില്‍ പോലും പുതിയ പ്ലാന്‍ വരച്ച് നഗരസഭയില്‍ കൊടുത്ത് നമ്പര്‍ മേടിക്കണം. ഇതിന് വലിയ തുകയാണ് ചിലവ് വരുന്നത്. ഇതു കൊണ്ട് യു.എ നമ്പര്‍ ഒഴിവാക്കി നിലവിലെ നമ്പര്‍ നല്‍കണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
നഗരസഭയക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയ ഭരണസമതിയും ജീവനക്കാരും ഉത്തരവാദിത്വം എറ്റെടുക്കണമെന്നും നഗരസഭയക്ക് നഷ്ടമായ തുക ഇവരില്‍ നിന്നും ഈടാക്കാണമെന്നും ക്രമക്കേടുകള്‍ നടത്തുന്നതിന് കൂട്ടുനിന്ന് നഗരസഭ ചെയര്‍മാന്‍ ജന്‍ ചാര്‍ജ് പ്രതിഭശശി രജിവെയ്ക്കണമെന്നും ഇതിനെതിരേ യു.ഡി.എഫ് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."