HOME
DETAILS
MAL
പട്ടാപ്പകല്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച
backup
June 08 2018 | 05:06 AM
രാമനാട്ടുകര: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരെ തടഞ്ഞുനിര്‍ത്തി കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച നടത്തി.
ഇന്നലെ വൈകിട്ട് മൂന്നോടെ പാറമ്മല്‍ റോഡിലെ പുലാപ്രപ്പടിയിലാണ് സംഭവം. ഭാരതി ഫിനാന്‍സ് ലിമിറ്റഡ് എന്ന കമ്പനിയിലെ ഫറോക്ക് ബ്രാഞ്ചിലെ ജീവനക്കാരായ ഈങ്ങാപ്പുഴ കപ്യാരുമലയില്‍ വിബിന് കെ. വില്‍സണ്‍(24), താമരശേരി തിയ്യക്കണ്ടി മുഹമ്മദ് റഷീം ഷെരീഫ് (20) എന്നിവരാണ് കവര്‍ച്ചക്കിരയായത്.
ഇവരുടെ ബാഗിലുണ്ടായിരുന്ന ടാബ്ലറ്റ്, ബയോമെട്രിക് മെഷീന്, വായ്പാ രേഖകള്‍ തുടങ്ങിയവ മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ കവര്‍ന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."