ഡി.എഫ്.ഒയുടെ വിവാദ ഉത്തരവ്: മലയോരത്ത് പ്രതിഷേധം ശക്തമാകുന്നു
തിരുവമ്പാടി: വില്ലേജിലെ 163 സര്‍വേ നമ്പറിലുള്ള ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ ഭാഗത്തെ ഭൂമി വനഭൂമിയാക്കി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വ്യക്തികള്‍ക്ക് കൊടുക്കുന്നതും കൈമാറുന്നതു ഒഴിവാക്കാന്‍ നിരാക്ഷേപ പത്രം ഹാജരാക്കണമെന്നുമുള്ള ഡി.എഫ്.ഒയുടെ ഉത്തരവിനെതിരേ മലയോരത്ത് വന്‍ പ്രതിഷേധം.
ഉത്തരവ് മൂലം കോടഞ്ചേരി, തിരുവമ്പാടി വില്ലേജുകളില്‍ ഉള്‍പ്പെടുന്ന ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, മറിപുഴ, കുണ്ടന്‍തോട്, കരിമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ഭൂമി കൈമാറ്റത്തിന് നിയന്ത്രണം വന്നു. ഇതിനെതിരേ മലയോരത്ത് പ്രതിഷേധം ശക്തമായപ്പോള്‍ ഡി.എഫ്.ഒ ഉത്തരവില്‍ ഭേദഗതികള്‍ വരുത്തിയെങ്കിലും മേഖലയില്‍ പ്രതിഷേധം കനക്കുകയാണ്.
ഡി.എഫ്.ഒ.യുടെ ഉത്തരവിന്റെ കോപ്പി കത്തിച്ച് കേരള കോണ്‍ഗ്രസ് (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എം.കെ ഏലിയാസ് അധ്യക്ഷനായി. ജോയ്, ആന്‍സി, സെബാസ്റ്റ്യന്‍, ഓമന വിശ്വംഭരന്‍, വില്‍സന്‍, അഗസ്റ്റ്യന്‍, വിനോദ്, ജോര്‍ജ്, മാത്യു, ദിനേഷ് സംസാരിച്ചു.
ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറകണമെന്നും ഡി.എ.ഫ്.ഒയുടെ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും തിരുവമ്പാടി മണ്ഡലം പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിന്‍സെന്റ് വടക്കേമുറിയില്‍ അധ്യക്ഷനായി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ ബോസ് ജേക്കബ്, സണ്ണി കാപ്പാട്ടുമല, സംസ്ഥാന സെക്രട്ടറി വി.എന്‍ തൗഫിഖ് നെച്ചുളി, ഗഫൂര്‍ ഉരാളി, മുക്കം ബാലന്‍, സജി കൊച്ചുപ്ലാക്കല്‍, വില്‍സണ്‍ തറപ്പില്‍, റാഷിദ് പുതുപ്പാടി സംസാരിച്ചു.
ഡി.എഫ്.ഒയുടെ ഉത്തരവ് പിന്‍വലിക്കണമെന്നും ഉദ്യോസ്ഥരെ നിലക്കുനിര്‍ത്താന്‍ ചുമതലപ്പെട്ടവര്‍ തയാറാകണമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധം ഉള്‍പ്പെടെയുള്ള സമരവുമായി മുന്നോട്ടുപോകുമെന്നും യോഗം വ്യക്തമാക്കി. എ.ടി രാജു ഉദ്ഘാടനം ചെയ്തു. ജെയ്‌സന്‍ മേനാക്കുഴി അധ്യക്ഷനായി. സി.ജെ ടെന്നിസന്‍, ഷിനോയി അടയ്ക്കാപാറ, പി.പിജോയി, പോള്‍സന്‍ അറയ്ക്കല്‍, ബേബി കടുക്കത്തുചാലില്‍, ബാബു വരീക്കല്‍, ജോണ്‍സന്‍ കുളത്തുങ്കല്‍, ജോണി പ്ലാക്കാട്ട് സംസാരിച്ചു.
ഉത്തരവ് മലയോര കര്‍ഷകരെ വെല്ലുവിളിക്കുന്നതാണെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ചെയര്‍മാന്‍ ടി.കെ ജോസ് അധ്യക്ഷനായി. ജെയിംസ് മറ്റത്തില്‍, വിത്സന്‍ വെള്ളാരംകുന്നേല്‍, തങ്കച്ചന്‍, കെ.കെ സേവ്യര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."