HOME
DETAILS

കൊവിഡ് കാല പരോള്‍: കൂടുതല്‍ തടവുകാര്‍ പുറത്തിറങ്ങും

  
backup
April 12 2020 | 03:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2-%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2

 

തിരുവനന്തപുരം: കൊവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളിലുള്ള കൂടുതല്‍ തടവുകാര്‍ക്ക് പ്രത്യേക പരോള്‍ അനുവദിക്കുന്നു. സുപ്രിം കോടതി ഉത്തരവിന്റെ ചുവടു പിടിച്ച് പരമാവധി പേര്‍ക്ക് പരോള്‍ നല്‍കി ജയിലില്‍ കഴിയുന്ന തടവുകാരുടെ എണ്ണം കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇളവുകള്‍ക്ക് പുറമേ ശിക്ഷയുടെ മൂന്നില്‍ രണ്ടുഭാഗം പൂര്‍ത്തിയാക്കിയ തടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പരോള്‍ അനുവദിക്കും. ശിക്ഷ അനുഭവിക്കുന്ന തടവുകാരും വിചാരണത്തടവുകാരും ഉള്‍പ്പെടെ 1,322 തടവുകാരെ പ്രത്യേക പരോളും ഇടക്കാല ജാമ്യവും നല്‍കി നേരത്തെ പുറത്തുവിട്ടിരുന്നു. ഇതുകൂടാതെ പുതിയ തീരുമാനത്തിലൂടെ 500ന് മുകളില്‍ തടവുകാര്‍ക്ക് പരോള്‍ ലഭിക്കുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
ലോക്ക് ഡൗണിന് മുന്‍പ് പരോള്‍ അനുവദിക്കുകയും പൊതുഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ ജയിലേക്ക് മടങ്ങിവരാന്‍ കഴിയാത്തവരുമായ തടവുകാര്‍ക്ക് തിരികെ ജയിലില്‍ എത്താനുള്ള സമയം 30വരെ നീട്ടിയിരുന്നു. 15ന് മടങ്ങിയെത്തണമെന്നായിരുന്നു നേരത്തെ നല്‍കിയ നിര്‍ദേശം. പോക്‌സോ കേസുകള്‍, ബലാത്സംഗം, കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടവര്‍, ഭാര്യ, ഭര്‍ത്താവ്, മക്കള്‍, അച്ഛന്‍, മരുമക്കള്‍ തുടങ്ങിയവര്‍ കൊലചെയ്യപ്പെട്ട സംഭവങ്ങളില്‍ ജയിലിലായവര്‍, ടാഡ, പോട്ട, യു.എ.പി.എ, ഔദ്യോഗിക രഹസ്യ നിയമം, മനുഷ്യക്കടത്ത് തുടങ്ങിയ കേസുകളില്‍പ്പെട്ടവര്‍ ഒഴികെയുള്ള 60 വയസുകഴിഞ്ഞ പുരുഷ തടവുകാര്‍ക്കും 50 വയസുകഴിഞ്ഞ സ്ത്രീ തടവുകാര്‍ക്കും കുറ്റകൃത്യത്തിന്റെ സ്വഭാവം വിലയിരുത്തി 30 ദിവസത്തെ പരോള്‍ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് പരോള്‍ അനുവദിക്കുന്നതു സംബന്ധിച്ച് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് കൂടുതല്‍ പേര്‍ക്ക് പുറത്തിറങ്ങാന്‍ അവസരമൊരുങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago