എഫ്.സി.ഐയില്‍ നിന്ന് വിഷാംശം പുറത്തേക്ക്:
പയ്യോളി: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) തിക്കോടി ഡിപ്പോയില്‍ നിന്ന് അലൂമിനിയം ഫോസ്‌ഫെയ്ഡിന്റെ അവശിഷ്ടങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നതിനെതിരേ പ്രതിഷേധം ഉയരുന്നു. തിക്കോടി എഫ്.സി.ഐ യില്‍നിന്നു ധാധ്യങ്ങളുടെ അട്ടിയില്‍ വയ്ക്കുന്ന മരുന്നിന്റെ അവശിഷ്ടങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നതായും തൊട്ടടുത്ത പ്രദേശങ്ങളില്‍ ഇത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായും കഴിഞ്ഞദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ എഫ്.സി.ഐയിലെ വിഷയം ചര്‍ച്ച ചെയ്യുകയും ബ്ലോക്ക് പ്രസിഡന്റ് കെ. കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സംഘം തിക്കോടി എഫ്.സി.ഐ.സന്ദര്‍ശിക്കുകയും ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി കൈരളി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, സര്‍വിസ് ബാങ്ക് പ്രസിഡന്റ് കെ.പി രമേശന്‍, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞിക്കണ്ണന്‍, എം.കെ പ്രേമന്‍, ടി. ഖാലിദ് എന്നിവരടങ്ങിയ സംഘം ഡിപ്പോ മാനേജരുമായി ചര്‍ച്ച നടത്തി.
അതേസമയം, പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. തിക്കോടി എഫ്.സി.ഐ.യില്‍നിന്നു പുറത്തേക്കൊഴുകുന്ന വിഷാംശങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഇതിനു പരിഹാരം കാണണമെന്നും തിക്കോടി കൈത്താങ്ങ് സാംസ്‌കാരിക സംഘം ആവശ്യപ്പെട്ടു. കീടനാശിനികള്‍ പ്രയോഗിക്കുന്നതിലെ അശ്രദ്ധയും സുരക്ഷാവീഴ്ചയുമാണ് പരിസരവാസികള്‍ക്ക് ഭീഷണിയാകുന്നത്. ഇതിനെതിരേ യോജിച്ച പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു. ഒ.കെ മോഹനന്‍ അധ്യക്ഷനായി. ആര്‍. വിശ്വന്‍, പി.സി ഇബ്രാഹിം, എം. ഭാസ്‌കരന്‍, ചെത്തില്‍ മനോജ് സംസാരിച്ചു.
എഫ്.സി.ഐയിലെ അവിശിഷ്ടങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദഗ്ധ സംഘം അന്വേഷിക്കണമെന്നും ജനങ്ങളുടെ ആശങ്കയകറ്റണമെന്നും തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജംഷീര്‍ തിക്കോടി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."