മുഖ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാനരഹിതം: അണ്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ്
മലപ്പുറം: സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്ന് കേരള അംഗീകൃത സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.ആര്‍.എസ്.എം.എ ) സംസ്ഥാന പ്രസിഡന്റ് പി.കെ.മുഹമ്മദ് ഹാജിയും സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ് കണ്ണശയും പ്രസ്താവനയില്‍ പറഞ്ഞു.
ബഹുഭൂരിപക്ഷം സ്‌കൂളുകളും മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കിക്കഴിഞ്ഞു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചുരുക്കം ചില വിദ്യാലയങ്ങള്‍ മാത്രമാണ് ഇനിയും ശമ്പളം നല്‍കാനാകാതെ കുഴങ്ങുന്നത്.
വലിയ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് പ്രവര്‍ത്തിക്കുന്നവയല്ല സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍. അനാഥാലയങ്ങളും ജീവകാരുണ്യ സംഘടനകളും നടത്തുന്ന സ്ഥാപനങ്ങളാണ് ഇതില്‍ അധികവും. കുട്ടികളുടെ ഫീസ് വാങ്ങിയാണ് ജീവനക്കാരുടെ ശമ്പളം നല്‍കുന്നത്. മിക്കവാറും ഫീസ് കുടിശിക തീര്‍ത്ത് കിട്ടാറുള്ളത് മാര്‍ച്ച് മാസത്തിലാണ്. എന്നാല്‍, മാര്‍ച്ച് മാസം ആദ്യം തന്നെ എസ്.എസ്.എല്‍.സി പരീക്ഷകള്‍ ആരംഭിക്കുകയും
തുടര്‍ന്ന് ലോക്ക് ഡൗണ്‍ ആരംഭിക്കുകയും ഫീസ് പിരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ കേരളത്തിലെ മുഴുവന്‍ അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും പ്രതിസന്ധിയിലാണ്.
ഈ മേഖലയില്‍ ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ അധ്യാപകരും അനധ്യാപകരുമാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്കായി പ്രത്യേക ധനസഹായ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."