HOME
DETAILS
MAL
കൊവിഡ്-19: രാജ്യത്ത് രോഗബാധിതര്‍ എണ്ണായിരം കടന്നു; 24 മണിക്കൂറില്‍ 34 മരണം
backup
April 12 2020 | 05:04 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. 8,356 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 34 പേര് മരണപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ 273 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്.
രാജ്യത്തെ കൊവിഡ് വ്യാപനം മുന്‍ നിര്‍ത്തി ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. സംസ്ഥാനങ്ങളും ഇതിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പ് ഇന്ന് ഉണ്ടാവും.
ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തി എണ്ണായിരം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ ഇതുവരെ ഇരുപതിനായിരത്തിലേറെ പേര് മരിച്ചു.
ലോകത്ത് കൊവിഡ് മരണത്തില്‍ ഇറ്റലിയെ മറികടന്നിരിക്കുകയാണ് അമേരിക്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."