HOME
DETAILS

'ഒരു നെല്ലും ഒരു മീനും' പദ്ധതി നഷ്ടത്തില്‍

  
backup
June 08 2018 | 06:06 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%ae%e0%b5%80%e0%b4%a8%e0%b5%81%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d



ചങ്ങരംകുളം: ആസൂത്രണത്തിലെ പാളിച്ച കാരണം കോള്‍ മേഖലയില്‍ നടപ്പാക്കിയ 'ഒരു നെല്ലും ഒരു മീനും' പദ്ധതി നഷ്ടത്തില്‍. നെല്‍കൃഷിയോടൊപ്പം കര്‍ഷകര്‍ക്ക് അധികവരുമാനം ലഭിക്കാന്‍ പൊന്നാനി കോള്‍ മേഖലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് ലക്ഷ്യം കാണാതെപോയത്.
പാടശേഖരങ്ങളില്‍ ആറു മാസം നെല്ലും ബാക്കി ആറു മാസം മീനും കൃഷി ചെയ്യുന്നതിനാണ് ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനത്തില്‍ ലക്ഷക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ വിവിധ പാടശേഖരങ്ങളില്‍ ഇറക്കിയെങ്കിലും പകുതി പോലും കിട്ടിയില്ല. കൊയ്ത്തു കഴിയുന്നതിനൊപ്പം കാലവര്‍ഷത്തിന്റെ ആരംഭത്തിലാണ് മത്സ്യക്കൃഷി ആരംഭിക്കേണ്ടത്.
എന്നാല്‍ പദ്ധതി തുടങ്ങാന്‍ രണ്ടു മാസം വൈകി. അടുത്ത നെല്‍ക്കൃഷി ഇറക്കുന്നതിനായി പാടശേഖരങ്ങളില്‍ വെള്ളം വറ്റിച്ചുതുടങ്ങുമ്പോള്‍ പ്രായമാകാതെ മത്സ്യങ്ങളെ പിടിച്ചെടുക്കേണ്ട അവസ്ഥയാണ്. ആറു മാസം വളര്‍ച്ചയെത്തിയാലെ മതിയായ തൂക്കവും വിലയും ലഭിക്കുകയുള്ളൂ. 500 ഏക്കറിലാണ് കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പാക്കിയത്.
നിശ്ചിതതുക നിശ്ചയിച്ചു മത്സ്യം പിടിക്കാന്‍ ലേലം നല്‍കിയെങ്കിലും ലേലം ഏറ്റെടുത്ത കരാറുകാരനു മതിയായ മത്സ്യം ലഭിച്ചില്ല. കൂടാതെ കുഞ്ഞുങ്ങളുടെ നഴ്‌സറി ഒരുക്കാന്‍ കര്‍ഷകര്‍ക്കു ചെലവായ ഒരു ലക്ഷം രൂപ ഫിഷറീസ് വകുപ്പ് ഇതുവരെയും നല്‍കിയിട്ടില്ലെന്നും പാടശേഖര കമ്മിറ്റി പ്രതിനിധികള്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago