നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത: റെയില്‍വേയുടെ പട്ടികയിലുണ്ടെന്ന് മന്ത്രി സുധാകരന്‍
നിലമ്പൂര്‍: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത റെയില്‍വേയുടെ പട്ടികയിലുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. പി.വി അന്‍വര്‍ എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് 2016-17ലെ കേന്ദ്ര റെയില്‍വേ ബജറ്റില്‍ എക്‌സ്ട്രാ ബജറ്ററി റിസോഴ്‌സ് ഉപയോഗിച്ച് നിര്‍മിക്കേണ്ട പാതകളുടെ പട്ടികയില്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പാത ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റെയില്‍വേയുടെ ചുമതല കൂടിയുള്ള മന്ത്രി പറഞ്ഞത്.
പാതയുടെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ നടത്തേണ്ടത് സംയുക്ത സംരംഭമായ കേരളാ റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്.
5500 കോടി രൂപയോളം ചെലവ് വരുന്ന ഈ പാതയുടെ നിര്‍മാണത്തിന് ആവശ്യമായ തുക പൊതു കടമെടുപ്പ് മുഖേനയോ, കേന്ദ്രവും കേരളവും കര്‍ണാടകയും ചേര്‍ന്നോ വഹിക്കേണ്ടിവരുമെന്നാണ് പ്രതീക്ഷ.
പഠനശേഷമെ കൃത്യമായ പദ്ധതി ചെലവും ആയതിലേക്ക് ആവശ്യമായ തുകയും എത്രയെന്ന കാര്യത്തില്‍ വ്യക്തതവരൂ എന്ന് പദ്ധതി ചെലവിനെക്കുറിച്ചുചറച എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
മറ്റൊരു സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന പദ്ധതിയെന്ന നിലക്ക് സര്‍വേ നടത്തുന്നതിന് കര്‍ണാടകയും കേന്ദ്രവും അനുമതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫ് സ്റ്റാന്‍ഡിങ് കമ്മിറ്റി, ദേശീയ കടുവാ സംരക്ഷണ അതോറിറ്റി എന്നിവയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രാഥമിക സര്‍വേ, വിശദമായ സര്‍വേ എന്നിവ നടത്തുന്നതിനുള്ള അനുമതിക്കായി കേന്ദ്ര-കര്‍ണാടക സര്‍ക്കാരുകള്‍ക്ക് കത്തുകള്‍ നല്‍കിയിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."