പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം: റുവൈസ് കെഎംസിസി
ജിദ്ദ: കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇന്ത്യ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റുവൈസ് ഏരിയ കെഎംസിസി യോഗം ആവശ്യപ്പെട്ടു. ജിദ്ദയുൾപ്പെടെ സൗദിയിലെ വിവിധ നഗരങ്ങളിൽ 24 മണിക്കൂർ കർഫ്യു ഏർപ്പെടുത്തിയതിനാൽ പ്രവാസികളിൽ അധിക പേർക്കും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ പല സ്ഥാപനങ്ങളും ജീവനക്കാർക്ക് ദീർഘ കാല അവധി നല്കിയിരിക്കുകയാണെന്നും എന്നാൽ യാത്ര സൗകര്യം ഇല്ലാത്തതിനാൽ പ്രവാസികൾക്ക് നാട്ടിൽ പോവാൻ കഴിയുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി .
ഓൺലൈൻ യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്‌ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ ചെമ്പൻ ഉത്ഘാടനം ചെയ്തു. ഗഫൂർ പട്ടിക്കാട് ,മുസ്തഫ ആനക്കയം, മുഹമ്മദലി പന്താരങ്ങാടി , ഫിറോസ് കൊളത്തൂർ, ഷഫീഖ് പൊന്നാനി, മുഹമ്മദ് കല്ലിങ്ങൽ, സലീം കരിപ്പോൾ, ശരീഫ് മുസ്ലിയാരങ്ങാടി , കബീർ നീറാട് തുടങ്ങിയവർ പങ്കെടുത്തു .ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വാഗതവും ട്രഷറർ കെഎൻഎ ലത്തീഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."