കണ്ണില്‍ മുളകുപൊടി വിതറി യുവതിയുടെ മാല കവര്‍ന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു
ചെറുവത്തൂര്‍: പിലിക്കോട് യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത ചെറുവത്തൂര്‍ വെങ്ങാട്ടെ ഷിനോയിയെ(30) ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ചെറുവത്തൂര്‍ പുറവങ്കര കാര്‍ഡ്സിലെ ജീവനക്കാരി മഞ്ഞത്തൂരിലെ സുലേഖ(33)യുടെ മാലയാണ് കഴിഞ്ഞ 26നു വൈകീട്ട് മഞ്ഞത്തൂര്‍ കാവിനു സമീപം വച്ച് പൊട്ടിച്ചെടുത്തത്.
പിറകിലൂടെ ബൈക്കില്‍ എത്തിയ യുവാവ് പുത്തിലോട്ടേക്കുള്ള വഴി ചോദിക്കുകയും വഴി പറഞ്ഞുകൊടുക്കുന്നതിനിടയില്‍ കണ്ണില്‍ മുളകുപൊടി വിതറി മാല പൊട്ടിച്ചെടുത്തു കടന്നുകളയുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചന്തേര പൊലിസ് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത യുവാവ് സത്യം തുറന്നു പറഞ്ഞു. വെങ്ങാട്ടെ വീട്ടില്‍ ബുധനാഴ്ച സന്ധ്യക്കും മാല പണയംവച്ച ചെറുവത്തൂര്‍ ഫാര്‍മേഴ്സ് ബാങ്കില്‍ വ്യാഴാഴ്ചയും തെളിവെടുപ്പിന് എത്തിച്ച ശേഷമാണ് ഷിനോയിയെ കോടതിയില്‍ ഹാജരാക്കിയത്. സുഹൃത്ത് വഴിയാണ് കവര്‍ച്ചാമുതല്‍ ബാങ്കില്‍ പണയപ്പെടുത്തിയത്. തൊണ്ടിമുതല്‍ ബാങ്കില്‍ നിന്നു കണ്ടെടുത്തു. ബാങ്ക് ജീവനക്കാരുടെ മൊഴി പൊലിസ് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."