HOME
DETAILS
MAL
കൊവിഡ്-19 ബാധിച്ച് കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു
backup
April 12 2020 | 11:04 AM
ദുബായ്: കൊവിഡ് ബാധിച്ച് ദുബായില്‍ മലയാളി മരിച്ചു. കണ്ണൂര്‍ തലശേരി സ്വദേശി പ്രദീപ് സാഗര്‍ (41) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ശ്വാസംമുട്ടല്‍, പനി, ചുമ തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം തുടങ്ങിയ സമയത്ത് വൈദ്യസഹായം കിട്ടിയിരുന്നില്ലെന്ന് കുടുംബാഗങ്ങള്‍ പറയുന്നു.
ഭാര്യ: ജ്യോതി. മകന്‍: കരണ്‍. സഹോദരങ്ങള്‍: പ്രസീത, പ്രമിത.
പ്രദീപിന്റെ മരണത്തോടെ യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. യു.എ.ഇയില്‍ കഴിഞ്ഞയാഴ്ച രണ്ടുമലയാളികള്‍ മരിച്ചിരുന്നു.ബ്രിട്ടനില്‍ കൊവിഡ് വൈറസ് ബാധിച്ച് ഒരു മലയാളി കൂടി ഇന്ന് മരിച്ചിരുന്നു. ബിര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ഡോ. അമറുദീനാണ്(73 ) മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."