പെരുന്നാള്‍ ദിനത്തില്‍ മെഡിക്കല്‍ കോളജില്‍ ഭക്ഷണവുമായി എസ്.കെ.എസ്.എസ്.എഫ്
കളമശ്ശേരി: പെരുന്നാള്‍ ദിനത്തില്‍ ഉച്ചഭക്ഷണം നല്‍കാന്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ആവി പറക്കുന്ന വിഭവങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരെത്തും.
കളമശ്ശേരി മേഖലയിലെ കളമശ്ശേരി, ഏലൂര്‍, തൃക്കാക്കര, ചേരനല്ലൂര്‍ തുടങ്ങി 21 യൂനിറ്റുകളില്‍ നിന്നാണ് വിഭവങ്ങള്‍ സ്വീകരിക്കുന്നത്.
വിഭവങ്ങള്‍ നല്‍കാമെന്ന് നേരത്തേ അറിയിച്ചിട്ടുള്ള വീടുകളില്‍ നിന്നും വിഖായ അംഗങ്ങള്‍ പെരുന്നാള്‍ വിഭവങ്ങള്‍ ശേഖരിച്ച് മെഡിക്കല്‍ കോളേജിലെത്തിക്കും.
വിഭവങ്ങള്‍ വാര്‍ഡുകളിലും റൂമുകളിലും ചികിത്സയിലുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എത്തിച്ചു നല്‍കും. ഇതോടൊപ്പം ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നല്‍കുന്നുണ്ട്.
പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞിറങ്ങിയാല്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും വിഭവങ്ങള്‍ സ്വീകരിക്കും. മെഡിക്കല്‍ കോളേജിലെ എല്ലാവര്‍ക്കും പെരുന്നാള്‍ ഭക്ഷണം കിട്ടിയെന്ന് ഉറപ്പു വരുത്തുമെന്നും മേഖല പ്രസിഡണ്ട് പി.എച്ച് അജാസും, ജനറല്‍ സെക്രട്ടി അസ്‌ലം മണക്കാടനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."