കീഴാറ്റൂരില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വിലക്ക് തുടരുന്നു; ഇന്ന് ചര്‍ച്ച
തളിപ്പറമ്പ്: കീഴാറ്റൂരിലേക്ക് കുട്ടികളെ കയറ്റാന്‍ സ്‌കൂള്‍ ബസുകള്‍ അയക്കുന്നത് വിവിധ സ്‌കൂള്‍ അധികൃതര്‍ നിര്‍ത്തിവച്ചു. വാഹനങ്ങള്‍ വന്നാല്‍ തടയുമെന്ന് സ്‌കൂള്‍ സംരക്ഷണസമിതി മുന്നറിയിപ്പ് നല്‍കിയിരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം കുട്ടികളെ ഇറക്കുമ്പോള്‍ തന്നെ അടുത്തദിവസം വരില്ലെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞതായി രക്ഷിതാക്കള്‍ പറഞ്ഞു.
ഇരുവിഭാഗത്തേയും പൊലിസ് ഇന്ന് ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ വാഹനം അയക്കാന്‍ വിസമ്മതിച്ചതോടെ രക്ഷിതാക്കള്‍ക്ക് രാവിലെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കേണ്ട ബാധ്യത വന്നിരിക്കുകയാണ്. കുട്ടികള്‍ക്ക് യൂനിഫോമും പുസ്തകവും വാങ്ങുകയും ഫീസും ഡെപ്പോസിറ്റുമൊക്കെ നല്‍കുകയും ചെയ്തിരുന്നു. ഇവരെ ഇനി കീഴാറ്റൂര്‍ സ്‌കൂളിലേക്ക് മാറ്റിച്ചേര്‍ക്കേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
സ്‌കൂള്‍ സംരക്ഷണസമിതിയുടെ നിലപാടിനെതിരേ ജനരോഷമുയര്‍ന്നതോടെ സമിതിയെ നിയന്ത്രിക്കുന്ന സി.പി.എം പ്രാദേശിക നേതൃത്വവും സമ്മര്‍ദത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."