പി.ടി അബൂബക്കര്‍ മുസ്‌ലിയാര്‍: നഷ്ടമായത് സാത്വികനായ പണ്ഡിതനെ
കൊച്ചിനഓമശ്ശേരി: കാതിയോട് പി.ടി അബൂബക്കര്‍ മുസ്‌ലിയാരുടെ വിയോഗത്താല്‍ നഷ്ടമായത് സാത്വികനായ ഒരു പണ്ഡിതനെ.
നാട്ടിലും മറുനാട്ടിലും ഏറെ സുസമ്മതനായ ഉസ്താദിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ തന്നെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. മതസാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ വസതി സന്ദര്‍ശിച്ചു.
ആഗാധ പാണ്ഡിത്യവും തഖ്‌വയും കൈമുതലാക്കിയ ഉസ്താദിന്റെ സേവനം പൂര്‍ണ്ണമായും സ്വന്തം ജില്ലയായ കോഴിക്കോടു ലഭിക്കണമെന്ന് ജില്ലയിലെ ഉസ്താദുമാരടക്കമുള്ളവര്‍ കൊതിച്ചിരുന്നങ്കിലും തെക്കന്‍ കേരളത്തില്‍ ദീനീ പ്രബോധത്തിന്റെ കൂടുതല്‍ പ്രവര്‍ത്തനം വേണമെന്ന് മനസ്സിലാക്കിയ ഉസ്താദ്
ജീവിതത്തിന്റെ സിംഹ ഭാഗ പ്രവര്‍ത്തനവും എറണാകുളം ജില്ലയിലും പരിസര ജില്ലകളിലേക്കുമാക്കി മാറ്റുകയായിരുന്നു.വിവിധങ്ങളായ മാനസിക ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഉസ്താദ് ഒരു ആശാ കേന്ദ്രമായി വര്‍ത്തിച്ചു.
ദിവസവും അനേകം ആളുകള്‍ അദ്ദേഹത്തെ തേടി എത്തുമായിരുന്നു.
തന്റെ മക്കളെ മുഴുവനും മത പണ്ഡിതന്‍മാരാക്കി പഠിപ്പിച്ച ഉസ്താദ് തന്റെ പെണ്‍മക്കളെ വിവാഹം ചെയ്ത് കൊടുത്തതും മത പണ്ഡിതന്‍മാര്‍ക്ക് തന്നെയാണ്.
അനേകം ശിഷ്യ സമ്പത്തിന്നുടമയായിരുന്ന പി.ടി അബൂബക്കര്‍ മുസ്ലിയാരുടെ ജനാസ ഒരു നോക്ക് കാണാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം ആളുകള്‍ തന്നെ എത്തിയിരുന്നു.
പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍,സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാവാട് കുഞ്ഞിക്കോയ മുസ്ല്യാര്‍, ഉമര്‍ ഫൈസി മുക്കം, എം.എല്‍.എമാരായ കാരാട്ട് റസാഖ്, പി.ടി.എ റഹീം, മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടു പാറ, കാളാവ് സൈദലവി മുസ്ല്യാര്‍, ഇബ്രാഹീം എളേറ്റില്‍, മലയമ്മ അബൂബക്കര്‍ ഫൈസി എന്നിവര്‍ ജനാസ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."