HOME
DETAILS
MAL
കടലായി കണ്ണൂര്‍
backup
June 08 2018 | 06:06 AM
കണ്ണൂര്‍: മഴകനത്തതോടെ കണ്ണൂര്‍ നഗരം വെള്ളത്തില്‍ മുങ്ങി.നഗരത്തിലെ പലയിടങ്ങളും വെള്ളത്തില്‍ മുങ്ങി.
ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയില്‍ താവക്കര ഓവര്‍ ബ്രിഡ്ജില്‍ വെള്ളപ്പൊക്കമുണ്ടായി.
റെയില്‍വേ സ്റ്റേഷന്ഭാഗത്തു നിന്നും മറ്റുമായി ഒഴുകി വരുന്ന മലിനജലം ഓവുചാലില്‍ നിറഞ്ഞ് റേഡിലേക്കു ഒഴുകി. ഓടകള്‍ വൃത്തിയാക്കാത്തതും മണ്ണും മറ്റു മലിനവസ്തുക്കളും ഓടകളില്‍ നിറഞ്ഞതുമാണ് വെള്ളക്കെട്ടിനു കാരണം. റെയില്‍വേ സ്റ്റേഷന് പരിസരത്തെ മഴവെള്ളം ഒഴുകി ഇവിടെയാണ് എത്തുന്നത്. ഓവുചാലുകള്‍ മിക്കതും മൂടിയിരിക്കുകയാണ്. കണ്ണൂര്‍ നഗരത്തിലെ വെള്ളക്കെട്ടുകാരണം ഇവിടെയെത്തുന്ന ജനങ്ങള്ക്കുതീര്ത്താല് തീരാത്ത ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."