HOME
DETAILS
MAL
രാഷ്ട്രപതി ഭവനില്‍ ജീവനക്കാരന് മരിച്ച നിലയില്‍
backup
June 08 2018 | 08:06 AM
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഡല്‍ഹി ഗാന്ധി നഗര്‍ സ്വദേശി ത്രിലോക് ചന്ദ് ആണ് മരിച്ചത്. മൃതദേഹത്തിനു രണ്ടു മുതല്‍ മൂന്നു ദിവസം വരെ പഴക്കമുണ്ട്. അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു മുറി. ദുര്ഗന്ധത്തെതുടര്ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ജീവനക്കാരന് അസുഖബാധിതനായിരുന്നെന്നും സാധാരണ മരണമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."