വടക്കാഞ്ചേരി വ്യതിചലന റോഡിന് രൂപരേഖയായി: ചര്‍ച്ചകള്‍ സജീവം
വടക്കാഞ്ചേരി : സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി നഗരഹൃദയത്തില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ച നിര്‍ദ്ദിഷ്ഠ വ്യതിചലന റോഡിന്റെ രൂപരേഖയായി.
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 20 കോടി രൂപ ചിലവഴിച്ചു നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു.
ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡു നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സാധ്യതകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ വിശദമായ രൂപരേഖ തയ്യാറാക്കി.
കഴിഞ്ഞ 28നു വടക്കാഞ്ചേരി ഗസ്റ്റ് ഹൗസില്‍ മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടന്നിരുന്നു.
വടക്കാഞ്ചേരി റെയില്‍വേ ലൈനിനു സമാന്തരമായി പത്താംകല്ല് മുസ്്ലിം പള്ളി പരിസരത്തു നിന്നു ആരംഭിച്ച് ഭരതന് റോഡിലൂടെ അകമല അമ്പലത്തിനു സമീപം ഓവര്‍ ബ്രിഡ്ജ് നിര്‍മിച്ചു സംസ്ഥാന പാതയിലേക്കു പ്രവേശിക്കുന്ന വിധത്തിലാണു ക്രമീകരണം.
റെയില്‍വേ, വനഭൂമികള്‍ ഒഴിവാക്കിയാകും നിര്‍മാണം. ഭാവി വികസനം ലക്ഷ്യമിട്ടു കുറാഞ്ചേരി വ്യാസ, കുമ്പളങ്ങാട് കാഞ്ഞിരക്കോട്, ഒന്നാംകല്ല് പരുത്തിപ്ര എന്നിവിടങ്ങളിലെ വ്യതിചലന റോഡിനെ കുറിച്ചും മാരാത്ത് കുന്ന് റോഡിന്റെ വികസനവും പാര്‍ളിക്കാട് വടക്കാഞ്ചേരി പാരലല്‍ റോഡ് വികസനത്തെ കുറിച്ചും പഠനം നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്. വ്യതിചലന റോഡിനു അഞ്ചര കിലോമീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."