HOME
DETAILS
MAL
ബഹ്റൈനില്‍ നോര്‍ക്ക ഹെല്‍പ് ഡെസ്ക് ആരംഭിച്ചു
backup
April 12 2020 | 16:04 PM
മനാമ: കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ബഹ്‌റൈനിലും നോർക്ക ഹെൽപ്‌ഡെസ്‌ക് ആരംഭിച്ചു. ബഹ്റൈനിലെ സാമൂഹ്യപ്രവര്‍ത്തകരായ 38 പേരടങ്ങുന്നതാണ് നിലവില്‍ രൂപീകൃതമായ നോര്‍ക്ക ഹെൽപ് ഡെസ്ക്.
അംഗങ്ങൾ: രവി പിള്ള, വർഗ്ഗീസ് കുര്യൻ, സോമൻ ബേബി, പി.വി. രാധാകൃഷ്ണപ്പിള്ള, സി.വി. നാരായണൻ, ഹബീബ് റഹ്മാൻ, ബിജു മലയിൽ, രാജു കല്ലുംപുറം, സുബൈർ കണ്ണൂർ, നജീബ് മുഹമ്മദ് കുഞ്ഞി, ശരത് നായർ (ഓഫിസ് ഇൻ ചാർജ്), പി. ശ്രീജിത്ത്, ലിവിൻ കുമാർ, വർഗ്ഗീസ് കാരക്കൽ, പ്രിൻസ് നടരാജൻ, പി.ടി. നാരായണൻ, ബിനു കുന്നന്താനം, ഷാജി മുതലയിൽ, സെവി മാത്തുണ്ണി, അരുൾദാസ് തോമസ്, കെ.എം. മഹേഷ്, ജലീൽ ഹാജി, ബഷീർ അമ്പലായി, കെ.ടി. സലീം, ലത്തീഫ് ആയഞ്ചേരി, നജീബ് കടലായി, ഷെറീഫ് കോഴിക്കോട്, സി. ഗോവിന്ദൻ, ഫ്രാൻസിസ് കൈതാരത്ത്, ജമാൽ ഇരിങ്ങൽ, ഹാരിസ് പഴയങ്ങാടി, എം.സി. കരീം, അസൈനാർ കളത്തിങ്കൽ, റഫീഖ് അബ്ദുല്ല, സതീഷ്. കെ.എം,മോഹിനി തോമസ്, ജയ രവികുമാർ, ബിന്ദു റാം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ: 00973-സുബൈർ കണ്ണൂർ - 39682974, ശരത് നായർ - 39019935.
രണ്ടു ദിവസം മുന്പ് കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രവാസ ലോകത്തെ പ്രമുഖരുമായി നടത്തിയ ഓണ്‍ലൈന്‍ ചർച്ചയെ തുടര്‍ന്നാണ് ബഹ്റൈനിലും ഹൈല്‍പ് ലൈന്‍ ആരംഭിച്ചത്.
കോവിഡ് രോഗ വ്യാപനത്തെത്തുടർന്നുള്ള നിയന്ത്രണങ്ങൾ കാരണം ജോലി ഇല്ലാതാവുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. ഇവര്‍ക്ക് ഭക്ഷണം ഉൾപ്പെടെയുള്ളവ എത്തിക്കാനും മറ്റു സഹായങ്ങള്‍ നല്‍കാനുമാണ് കേരള സർക്കാറിെൻറ നിർദേശപ്രകാരം നോർക്ക ഹെൽപ്‌ഡെസ്‌ക് രൂപീകരിച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇതിനകം തന്നെ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
കോവിഡ് രാജ്യത്ത് മൂന്നാംഘട്ടത്തിലെത്തിയിരിക്കു
നിലവില്‍ നോര്‍ക്കക്കു പുറമെ ബഹ്റൈന്‍ കെ.എം.സി.സി, ബി.കെ.എസ്.എഫ് ഹെൽപ്ലൈൻ, ബഹ്റൈൻ കേരളീയ സമാജം, സമസ്ത ബഹ്റൈന്‍ തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇതിനകം വിവിധ രൂപങ്ങളില്‍ സഹായ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."