തൃശൂര്‍ ജില്ലാ കലക്ടറായി ടി.വി അനുപമ ചുമതലയേറ്റു
തൃശൂര്‍: തൃശൂര്‍ ജില്ലാ കലക്ടറായി ടി.വി അനുപമ ചുമതലയേറ്റു. ഇന്നലെ രാവിലെ കലക്ടട്രേറ്റിലെത്തിയ നിയുക്ത കലക്ടറെ സബ് കലക്ടര്‍ ഡോ.രേണുരാജ്, എ.ഡി.എം ഇന്‍ചാര്‍ജ് എം.ബി ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്നു സ്വീകരിച്ചു.
തുടര്‍ന്നു കലക്ടര്‍ ഓഫിസിലെത്തി ചുമതലയേറ്റു. തന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്‍വിധികളില്ലെന്നും തൃശൂരിനെക്കുറിച്ചു വ്യക്തമായി പഠിച്ചു പ്രവര്‍ത്തിക്കുമെന്നും ടി.വി അനുപമ പറഞ്ഞു.ആലപ്പുഴയില്‍ കലക്ടറായിരുന്ന ടി.വി അനുപമ, മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിര്‍ണായക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ റിപ്പോര്‍ട്ടാണു പിന്നീട് മന്ത്രിയുടെ രാജിക്കു പ്രധാന കാരണമായത്. മുന്‍ ഭക്ഷ്യ സുരക്ഷാകമ്മിഷണറായിരിക്കെ കേരളത്തിലെ ഒരു പ്രമുഖ ഭക്ഷ്യോല്പന്ന കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ മായം കണ്ടെത്തി നടപടിയെടുത്തും ടി.വി അനുപമ ശ്രദ്ധേയയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."