HOME
DETAILS

കൊവിഡ്- 19: യു.എസില്‍ മരണം 20,000 കടന്നു, യു.കെയില്‍ 10,000 വും

  
backup
April 12 2020 | 17:04 PM

uk-coronavirus-death-toll-passes-10000111

 

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് മരിക്കുന്നവരുടെയും രോഗം സ്ഥിരീകരിക്കുന്നവരുടെയും എണ്ണം ദിനംപ്രതി കൂടുകയാണ്. 20,637 പേരാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ലോകത്ത്, കൊവിഡ് ബാധിച്ചുള്ള മരണം ഇരുപതിനായിരം പിന്നിടുന്ന ആദ്യ രാജ്യമാണ് അമേരിക്ക. അഞ്ചര ലക്ഷത്തോളം പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ, ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ മൂന്നാമതായായിരുന്നു അമേരിക്കയിലെ മരണസംഖ്യ പതിനായിരം പിന്നിട്ടിരുന്നത്. എന്നാല്‍, ദ്രുതഗതിയിലാണ് മരണസംഖ്യ മറ്റു രാജ്യങ്ങളെ പിന്നിലാക്കി ഇരുപതിനായിരം പിന്നിട്ടത്. കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ മരിക്കുമെന്ന വിദഗ്ധാഭിപ്രായങ്ങള്‍ ശരിവയ്ക്കുംവിധമാണ് അമേരിക്കയിലെ കാര്യങ്ങള്‍. രോഗം സ്ഥിരീകരിച്ച അഞ്ചര ലക്ഷത്തോളം പേരില്‍ മുപ്പതിനായിരത്തിലേറെ പേര്‍ മാത്രമാണ് ഇതുവരെ രോഗവിമുക്തരായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

യു.കെയില്‍ മരണസംഖ്യ പതിനായിരം കടന്നു. 737 പേര്‍ കൂടി ഇന്ന് മരിച്ചതോടെ മൊത്തം മരണസംഖ്യ 10,612 ആയി. അതേസമയം, രണ്ടു ദിവസമായി മരണസംഖ്യയുടെ തോത് കുറഞ്ഞിരുന്ന സ്‌പെയിനില്‍ കഴിഞ്ഞ ദിവസം പക്ഷേ, പുതുതായി 619 പേര്‍ കൂടി മരിച്ചു. ഇതോടെ സ്‌പെയിനിലെ മരണസംഖ്യ 19,972 ആയി ഉയര്‍ന്നു. മരണസംഖ്യയില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനില്‍ 1,66,019 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതില്‍ അറുപത്തി അയ്യായിരത്തോളം പേര്‍ രോഗവിമുക്തരായിട്ടുണ്ട്. മരണസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 19,468 പേരാണ് ഇതുവരെ മരിച്ചത്. ഇവിടെ 1,52,271 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍, 35,000 ത്തോളം പേര്‍ രോഗവിമുക്തരായി. ഫ്രാന്‍സില്‍ മരണസംഖ്യ 13,832 ആയി ഉയര്‍ന്നു. ഇവിടെ 1,29,654 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ജര്‍മനിയില്‍ 1,25,452 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും 2,886 പേര്‍ മരിക്കുകയും ചെയ്തു. ഇറാനില്‍ 71,686 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,474 പേരാണ് മരിച്ചത്. കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ 3,339 ആണ് മരണസംഖ്യ. തുര്‍ക്കിയില്‍ 1,101, ബെല്‍ജിയത്തില്‍ 3,600, സ്വിറ്റ്‌സര്‍ലന്‍ഡില്‍ 1,036, നെതര്‍ലന്‍ഡ്‌സില്‍ 2,643, കാനഡയില്‍ 653, ബ്രസീലില്‍ 1,141, പോര്‍ച്ചുഗലില്‍ 470, റഷ്യയില്‍ 130, ഓസ്ട്രിയയില്‍ 350, ഇസ്‌റാഈലില്‍ 103, ദക്ഷിണകൊറിയയില്‍ 214, സ്വീഡനില്‍ 887, അയര്‍ലന്‍ഡില്‍ 320, ഇക്വഡോറില്‍ 315, ജപ്പാനില്‍ 108, ആസ്‌ത്രേലിയയില്‍ 59, പാകിസ്താനില്‍ 88, മലേഷ്യയില്‍ 76, ഫിലിപ്പൈന്‍സില്‍ 297, ഇന്തോനേഷ്യയില്‍ 373 എന്നിങ്ങനെയാണ് മരണസംഖ്യ. മറ്റു രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago